Friday December 09, 2016
Latest Updates

പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് പിന്‍വലിക്കില്ല; 10 ഇന മുന്‍ഗണന ക്രമം പ്രഖ്യാപിച്ച് ലിയോ വരദ്കര്‍

പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് പിന്‍വലിക്കില്ല; 10 ഇന മുന്‍ഗണന ക്രമം പ്രഖ്യാപിച്ച് ലിയോ വരദ്കര്‍

ഡബ്ലിന്‍:: പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍. 18 മാസം കൊണ്ട് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ മുന്‍ഗണ ക്രമങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് വരദ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജിനെതിരെ പൊതുജനങ്ങളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്നും ചാര്‍ജുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് നല്‍കാന്‍ ഇല്ലാത്തതിനാല്‍ പലരും ഡോക്ടറെ കാണുന്നത് ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് ഒഴിവാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യണമെന്നു ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇത് രണ്ടും സാധ്യമല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ മുന്‍ഗണന ക്രമത്തില്‍ പത്ത് പോയിന്റുകളാണ് മന്ത്രി പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കും 70 വയസ് കഴിഞ്ഞവര്‍ക്കുമുള്ള സൗജന്യ ജിപി കെയര്‍ ഉള്‍പ്പെടെയുള്ള മുന്‍ പ്രഖ്യാപനങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രി തന്റെ മുന്‍ഗണന ക്രമം പ്രഖ്യാപിച്ചത്. അതേസമയം മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ ജിപി കെയര്‍ എന്ന വാഗ്ദാനത്തെക്കുറിച്ച് മന്ത്രിയുടെ മുന്‍ഗണന ക്രമങ്ങളുടെ പട്ടികയില്‍ പരാമര്‍ശമില്ല. നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട അഞ്ചു പദ്ധതികള്‍ വര്‍ദ്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കുട്ടികളുടെ ആശുപത്രി കൂടാതെ ഒരു നാഷ്ണല്‍ മറ്റേണിറ്റി ഹോസ്പിറ്റല്‍ , സെന്‍ട്രല്‍ മെന്‍്‌റല്‍ ഹോസ്പിറ്റലിന്റെ പുനര്‍നിര്‍മ്മാണം, ക്യാന്‍സര്‍ തെറാപ്പി സെന്‍്‌ററുകള്‍ , പ്രൈമറി കെയര്‍ സെന്‍്‌ററുകളുടെ നിര്‍മ്മാണം എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍ .രോഗികളുടെ വിവരങ്ങള്‍ എല്ലാ ആശുപത്രികളിലും ആക്‌സസ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ഡിജിറ്റലൈസ് ചെയ്യാനും ആരോഗ്യ മന്ത്രി ഉദ്ദേശിക്കുന്നു. മദ്യത്തിന് മിനിമം നിരക്ക് നിശ്ചയിക്കും തീരെ വില കുറഞ്ഞ മദ്യം നിയമവിരുദ്ധമായി പ്രഖ്യാപിക്കും തുടങ്ങിയവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

വിവിധ ഹെല്‍ത്ത് ഗ്രൂപ്പുകളുമായും യൂണിയന്‍ പ്രതിനിധികളുമായും ഡബ്ലിനില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി 18 മാസം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് പിന്‍വലിക്കണമെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും ആവശ്യപ്പെട്ടിരുന്നതായി മന്ത്രി വെളിപ്പെടുത്തി.

Scroll To Top