Saturday December 10, 2016
Latest Updates

പ്രിഥ്വിരാജിനെതിരെ എക്‌സൈസ് കേസെടുത്തു

പ്രിഥ്വിരാജിനെതിരെ എക്‌സൈസ് കേസെടുത്തു

നടന്‍ പ്രിഥ്വിരാജിനെതിരെ എക്‌സൈസ് കേസെടുത്തു. സിനിമയില്‍ മുന്നറിയിപ്പില്ലാതെ മദ്യപാന രംഗത്ത് അഭിനയിച്ചതിനാണ് കേസെടുത്തത്. സെവന്ത് ഡേ എന്ന ചിത്രത്തിലെ പുകവലി രംഗത്തിന്റെ പേരിലാണ് പ്രിഥ്വിക്കെതിരെ കേസെടുത്തത്. പ്രിഥ്വിരാജിനെ കൂടാതെ സംവിധായകന്‍ ശ്യാംധര്‍, നിര്‍മ്മാതാവ് ഷിബു സുശീലന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സിനിമയില്‍ മദ്യപാന രംഗവും പുകവലി രംഗവും ചിത്രീകരിക്കുമ്പോള്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്കണമെന്നാണ് ചട്ടം. സെവന്ത് ഡേയുടെ അണിയറ പ്രവര്‍ത്തകരും നായകനായ പ്രിഥ്വിരാജും ഈ നിയമം ലഭിച്ചു എന്നാണ് ആരോപണം. നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ്.

നേരത്തെ പുകവലി രംഗത്തില്‍ അഭിനയിച്ചതിനു മോഹന്‍ലാലിനെതിരെയും സിനിമയുടെ പ്രചാരണ പരിപാടിയില്‍ ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് ദുല്‍ഖര്‍ സല്‍മാനെതിരെയും പോലീസ് കേസെടുത്തിരുന്നു.

Scroll To Top