Sunday December 04, 2016
Latest Updates

പ്രാര്‍ഥനകളില്‍ ഓര്‍ക്കണമെന്ന് ഇന്നസന്റിന്റെ അഭ്യര്‍ഥന ,ചികിത്സ തേടി വീണ്ടും ആശുപത്രിയില്‍

പ്രാര്‍ഥനകളില്‍ ഓര്‍ക്കണമെന്ന് ഇന്നസന്റിന്റെ അഭ്യര്‍ഥന ,ചികിത്സ തേടി വീണ്ടും ആശുപത്രിയില്‍

കൊച്ചി: അര്‍ബുദ രോഗം ഭേദമായി തിരിച്ചു വന്ന ചലച്ചിത്ര നടനും എം.പിയുമായ നടന്‍ ഇന്നസെന്റിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വീണ്ടും കണ്ടതിനെ തുടര്‍ന്നാണ് ഇന്നസെന്റിനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിവരം ഇന്നസെന്റ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 
ഇന്നസെന്റിന്റെ പോസ്റ്റ്:
കാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളില്‍ ഞാന്‍ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടര്‍ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ഡോക്ടര്‍ വി.പി.ഗംഗാധരന്‍, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. ഇക്കാരണത്താല്‍ എം.പി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇക്കാലയളവില്‍ കഴിയാത്ത സാഹചര്യമുണ്ട്. ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പരിപാടികളില്‍ സജീവമാകാന്‍ കഴിയും.

എന്നെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ലോ. എം.പി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ എന്റെ ഓഫീസ് സദാ പ്രവര്‍ത്തനനിരതമായിരിക്കും എന്ന് അറിയിക്കട്ടെ.നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കുമെന്ന പ്രതീക്ഷയോടെ.
സസ്‌നേഹം
ഇന്നസെന്റ്

Scroll To Top