Tuesday December 06, 2016
Latest Updates

പ്രാര്‍ത്ഥിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി യാക്കോബായ സഭ

പ്രാര്‍ത്ഥിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി യാക്കോബായ സഭ

കൊച്ചി: പ്രാര്‍ത്ഥിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി യാക്കോബായ സഭ. സഭ കലണ്ടര്‍ പ്രകാരമുള്ള പ്രാര്‍ത്ഥകളിലേക്ക് വിശ്വാസികളെ നയിക്കുന്നതിനാണ് മൊബൈല്‍ ആപ്‌സുമായി സഭ രംഗത്ത് എത്തിയത്. ‘ക്ലൂദോ’ എന്നാണ് ആപ്‌സിന്റെ പേര്. പ്രധാനമായും യുവതലമുറയെ പ്രാര്‍ത്ഥനയിലേക്ക് അടുപ്പിക്കുക എന്നതാണ് ആപ്ലിക്കേഷന്റെ ലക്ഷ്യം. ബൈബിളും പ്രാര്‍ത്ഥന ക്രമവും സംയോജിപ്പിച്ചാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

പ്രാര്‍ത്ഥനകള്‍ , പെരുന്നാളുകള്‍ , ആഘോഷങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അറിയിപ്പുകള്‍ എല്ലാം ഈ ആപ്ലിക്കേഷനില്‍ പ്രോഗ്രാം ചെയ്തു വച്ചിട്ടുണ്ട്. പ്രധാന ഭാഷകളിലെല്ലാം ആപ്‌സ് സേവനം ലഭ്യമാണ്. യുഎസ്സിലെ സെറിബ് ടെക് ലാബ്‌സ് സിഇഒ കുര്യന്‍ ജോര്‍ജാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ബൈബിള്‍ വാക്യങ്ങളും വേദ ചിന്തകളും ഉപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ ആത്മീയ സംഗീതവും ആപ്ലിക്കേഷനില്‍ ലഭ്യമാക്കുമെന്ന് കുര്യന്‍ ജോര്‍ജ് അറിയിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ആന്‍ ഡ്രോയിഡ് ഐ ഒഎസ് പ്ലാറ്റ് ഫോമുകളില്‍ ആപ്‌സ് ലഭ്യമാണ്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയിലേക്ക് തുറക്കുന്ന താക്കോലാണ് ആപ്ലിക്കേഷനെന്ന് ആപ്‌സ് പുറത്തിറക്കുന്ന ചടങ്ങില്‍ ചടങ്ങില്‍ മാര്‍ ദിയോസ്‌കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ ക്രൌണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് ആപ്‌സ് പുറത്തിറക്കിയത്.

Scroll To Top