Friday December 09, 2016
Latest Updates

പ്രായമായ രോഗികളുടെ കെയര്‍ ഹോം പ്രവേശനം വൈകുന്നത് ആശുപത്രികളില്‍ സ്ഥലപരിമിതി സൃഷ്ടിക്കുന്നതായി പരാതി

പ്രായമായ രോഗികളുടെ കെയര്‍ ഹോം പ്രവേശനം വൈകുന്നത് ആശുപത്രികളില്‍ സ്ഥലപരിമിതി സൃഷ്ടിക്കുന്നതായി പരാതി

ഡബ്ലിന്‍: കെയര്‍ ഹോമുകളിലെക്ക് മാറ്റേണ്ട രോഗികള്‍ ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് അയര്‍ലണ്ടിലെ ആശുപത്രികളില്‍ സ്ഥലപരിമിതി സൃഷ്ടിക്കുന്നതിന്റെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട്. ഐറിഷ് ആശുപത്രികളിലെ നഴ്‌സിംഗ് ഹോമുകളിലെ
സ്ഥലപരിമിതിയുടെ 80 ശതമാനം കാരണവും കെയര്‍ ഹോമുകളില്‍ പ്രവേശനം കാത്തിരിക്കുന്ന രോഗികളാണ്

കെയര്‍ ഹോമുകളില്‍ പ്രവേശനം കാത്തിരിക്കുന്ന പ്രായമായ രോഗികള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവേശനം ലഭിക്കാന്‍ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വരുന്നതായാണ് റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനു വേണ്ടി വരുന്ന അത്രയും
കാലം ഇവര്‍ ആശുപത്രികളില്‍ തന്നെ തങ്ങുകയാണ്. ഇത് സ്ഥലപരിമിധി ഉള്‍പ്പെടെയുള്ള ഗുരുതര പ്രതിസന്ധികള്‍ക്ക് വഴി വച്ചിരിക്കുകയാണ്.

ഫെയര്‍ ഡീല്‍ സ്‌കീം പ്രകാരമാണ് പ്രായമായ രോഗികള്‍ക്ക് കെയര്‍ ഹോം ചെലവുകള്‍ക്കായുള്ള ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ ഫെയര്‍ ഡീല്‍ ബജറ്റ് വെട്ടിച്ചുരുക്കിയത് മുതിര്‍ന്ന രോഗികളെയും ഹെല്‍ത്ത് കെയര്‍ മേഖലയെയും ഒരു പോലെ പ്രതികൂലമായി ബാധിച്ചതായി നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് റ്റാഡ് ഡാലി കുറ്റപ്പെടുത്തി. ഡിസ്ചാര്‍ജുകള്‍ വൈകുന്ന
സംഭവങ്ങള്‍ ദിവസേന വര്‍ദ്ധിച്ചു വരികയാണെന്ന് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായും ഡാലി പറഞ്ഞു.

സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നതിലെ കാലതാമസം ആശുപത്രികളില്‍ നിന്നുള്ളഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നു എന്നത് കൂടാതെ പ്രത്യേക നഴ്‌സിംഗ് ഹോം കെയര്‍ ആവശ്യമുള്ള മുതിര്‍ന്ന രോഗികളെയും പ്രതിസന്ധിയിലാക്കുന്നു. ജൂണില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 1,465 പേര്‍ അയര്‍ലണ്ടിലെ ആശുപത്രികളില്‍ സര്‍ക്കാര്‍ സഹായം കാത്ത് ഡിസ്ചാര്‍ജ് ചെയ്യാതെ കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്

Scroll To Top