Saturday December 03, 2016
Latest Updates

പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള ബഡ്ജറ്റ് വേണമെന്ന് ഐബിഇസി

പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള ബഡ്ജറ്റ് വേണമെന്ന് ഐബിഇസി

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ബഹുവര്‍ഷ ബഡ്ജറ്റ് (മള്‍ട്ടി ഇയര്‍ ബഡ്ജറ്റ്) നടപ്പിലാക്കണമെന്ന് ഐബിഇസി. പ്രാദേശിക ഭരണകൂടങ്ങളുടെ ബഡ്ജറ്റ് അഞ്ചു വര്‍ഷത്തേക്ക് അവതരിപ്പിക്കണമെന്നാണ് ഐബിഇസി ആവശ്യപ്പെടുന്നത്. അഞ്ച് വര്‍ഷത്തേക്ക് അവതരിപ്പിക്കുന്ന ബഡ്ജറ്റുകള്‍ അധിക ചെലവുകള്‍ ഒഴിവാക്കുന്നതിന് സഹായകമാകുമെന്നും ഐറിഷ് ബിസിനസ് സംരംഭകരുടെ സംഘടനാ വക്താക്കള്‍ പറയുന്നു.
കൂടാതെ അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ ബഡ്ജറ്റ് അവലോകനത്തിന് വിധേയമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

അടുത്ത മാസം നടക്കാനിരിക്കുന്ന പ്രാദേശിക ഇലക്ഷനില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും അഞ്ചു വര്‍ഷ കാലാവധിയിലുള്ള ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനോട് അനുകൂല സമീപനം സ്വീകരിക്കണമെന്നും ഐബിഇസി ആവശ്യപ്പെട്ടു. ഇത് ചെലവു ചുരുക്കുകയും, പദ്ധതികളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും സുതാര്യമായ ഭരണം ഉറപ്പാക്കുകയും ചെയ്യുമെന്ന് ഐബിഇസി വക്താക്കള്‍ പറഞ്ഞു. ഐബിഇസി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ നടപ്പിലാക്കുന്നതിലൂടെ ഓരോ കൌണ്‍സിലിനും പ്രതിവര്‍ഷം 3 മുതല്‍ 4 ശതമാനം വരെ പദ്ധതി തുക ലാഭിക്കാന്‍ കഴിയുമെന്നും ഐബിഇസി ചൂണ്ടിക്കാട്ടുന്നു.

ലോക്കല്‍ ഇലക്ഷന് മുന്നോടിയായി ഐബിഇസി പുറത്തിറക്കിയ ബിസിനസ് മാനിഫെസ്റ്റോയിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്. ഐബിഇസി അംഗങ്ങള്‍ പ്രതിവര്‍ഷം 1.6 ബില്യന്‍ യൂറോയാണ് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സംഭാവന നല്കുന്നത്. ഓരോ കൌണ്‍സിലിലും 35,000 യൂറോ വീതമാണ് ശരാശരി തുക ലഭിക്കുന്നത്. 45 ശതമാനം തുകയും 450 ഓളം കമ്പനികളില്‍ നിന്നാണ് വരുന്നത്. ഐബിഇസി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാക്കണമെന്നാണ് സംഘടന വക്താക്കള്‍ താല്‍പ്പര്യപ്പെടുന്നത്. ഇതിനായി മുഴുവന്‍ ലോക്കല്‍ ഇലക്ഷനില്‍ മത്സരിക്കുന്ന എല്ലാവരുടെയും പിന്തുണ ഉറപ്പിക്കാനാണ് ഐബിഇസിയുടെ ശ്രമം.

Scroll To Top