Friday December 09, 2016
Latest Updates

പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയുടെ പ്രായം കുറയ്ക്കുന്നത് സംബന്ധിച്ച് നടത്തപ്പെട്ട ഹിതപരിശോധനയില്‍ സര്‍ക്കാര്‍ പക്ഷത്തിന് തോല്‍വി

പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയുടെ പ്രായം കുറയ്ക്കുന്നത് സംബന്ധിച്ച് നടത്തപ്പെട്ട ഹിതപരിശോധനയില്‍ സര്‍ക്കാര്‍ പക്ഷത്തിന് തോല്‍വി

ഡബ്ലിന്‍:ഐറിഷ് പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് മത്സര്‍ക്കുന്നതിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ജനഹിത പരിശോധനയില്‍ നോ പക്ഷത്തിനു വിജയം.ഭരണഘടന ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിര്‍ദേശം ജനങ്ങള്‍ തള്ളി.

891 704 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നോ പക്ഷം വിജയം നേടിയത്.467 307 വോട്ടുകളുടെ വ്യത്യാസമാണ് മാര്യേജ് ഇക്വാളിറ്റി റഫറണ്ടത്തില്‍ ഇരു പക്ഷവും തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നത്.

ഭരണ പക്ഷത്തെ തന്നെ പല ടി ഡി മാരും ആദ്യ ഘട്ടത്തില്‍ തന്നെ ഇത്തരം ഒരു ഭരണഘടന ഭേദഗതി കൊണ്ടുവരുന്നതിനെ എതിര്‍ത്തിരുന്നു.സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ഹിതപരിശോധനക്ക് ലഭിച്ച പ്രചാരമാണ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കണ്‍വെന്‍ഷന്‍ കൊണ്ടു വന്ന നീക്കം പരാജയപ്പെടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ദി ജേണല്‍ കഴിഞ്ഞ മാസം നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയില്‍ പലയാളുകളും ഹിതപരിശോധന നടക്കുന്ന വിവരം അറിഞ്ഞിട്ടു പോലുമില്ലെന്ന് കണ്ടെത്തിയിരുന്നു.രണ്ടു ഹിതപരിശോധനകളും ഒരുമിച്ച് നടത്താനുണ്ടായ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്.

 ഫിയാന ഫാള്‍, സിന്‍ ഫീന്‍ പാര്‍ട്ടികള്‍ തീരുമാനത്തെ അനുകൂലിച്ചിരുന്നു.ലേബര്‍ പാര്‍ട്ടി വിഷയത്തില്‍ ഒരു നിലപാടെടുക്കാന്‍ വിസമ്മതിച്ചിരുന്നുവെങ്കിലും പല ജനപ്രതിനിധികളും തീരുമാനത്തിന് എതിരാണെന്ന് പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടി കുറഞ്ഞ പ്രായ പരിധി 18 ആയി താഴ്ത്തണമെന്ന് ശക്തിയുക്തം വാദിച്ചവരില്‍ പെടുന്നു.

Scroll To Top