Sunday December 04, 2016
Latest Updates

പ്രസിഡണ്ട് ഹിഗിന്‍സിന് ബ്രിട്ടന്റെ ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ഹിഗിന്‍സിന് ബ്രിട്ടന്റെ ഊഷ്മള സ്വീകരണം

ഡബ്ലിന്‍: അയര്‍ലണ്ടിന്റെയും യു കെയുടെയും ചരിത്ര സൗഹൃദത്തിന്‍െ്‌റ സ്മരണകളെ അയവിറക്കി ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‌സിന് ബ്രിട്ടന്റെ ഊഷ്മള സ്വീകരണം.

അയര്‍ലണ്ടിനും യൂകെയ്ക്കുമിടയിലുള്ള ബന്ധം അനുദിനംമെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡണ്ട് ഹിഗിന്‍സ് അനുസ്മരിച്ചു.എലിസബത്ത് രാജ്ഞിയ്ക്കും ഫിലിപ്പ് രാജകുമാരനും പ്രസിഡണ്ട് ആശംസകള്‍ നേര്‍ന്നു. ഇരുവരും ആയുരാരോഗ്യ സൗഖ്യത്തോടെ ചിരകാലംവാഴട്ടെയെന്ന് പ്രസിഡന്‍ഡ് ഹിഗിന്‍സ് ആശംസിച്ചു.രാജ്ഞിയും രാജകുമാരനും സെന്റ് ജോര്‍ജജ് ഹാളില്‍ നല്‍കിയ ഔദ്യോഗികവിരുന്നിനിടയില്‍ അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തേ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍െ്‌റ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് പാര്‍ളിമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്തിരുന്നു.

പരസ്പരാശ്രിതരായ ഏറ്റവും നല്ല അയല്‍ക്കാരാണ് അയര്‍ലന്റും ബ്രിട്ടനുമെന്ന് രാജ്ഞി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ടവോയിസെക്ക് എന്‍ഡാകെന്നി, പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, വടക്കന്‍ അയര്‍ലന്റ് ഫസ്റ്റ് മിനിസ്റ്റര്‍ പീറ്റര്‍ റോബിന്‍സണ്‍, ഡപ്യൂട്ടി ഫസ്റ്റ്മിനിസ്റ്റര്‍ മാര്‍ട്ടിന്‍ മക് ഗ്വിന്നസ് എന്നിങ്ങനെ പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിരുന്ന് സല്‍ക്കാരം.president-higgins-state-visit-to-britain-day-two-2

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ആദരം അര്‍പ്പിച്ചുകൊണ്ടായിരുന്നു രാജ്ഞി പ്രസംഗം തുടങ്ങിയത്. ഇരു
രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന വിധത്തിലാണ് ബന്ധം മുന്നോട്ട് പോകുന്നതെന്ന് രാജ്ഞി പറഞ്ഞു. അയര്‍ലണ്ടുകാരനായ ഡാനിബോയല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലണ്ടന്‍ ഒളിമ്പിക്‌സ് ഉദ്ഘാടനത്തില്‍ തന്നെ ഹെലികോപ്റ്ററില്‍ നിന്നും താഴേയ്ക്ക് ചാടിച്ചെന്ന് രാജ്ഞി തമാശയായി പറഞ്ഞു. പ്രകാശമാനമാര്‍ന്ന ഭാവിയിലേക്ക് ചുവടുകള്‍ വെയ്ക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയട്ടെ എന്നാശംസിച്ചുകൊണ്ടാണ് രാജ്ഞി പ്രസംഗം അവസാനിപ്പിച്ചത്.

Scroll To Top