Tuesday December 06, 2016
Latest Updates

പ്രസവ രംഗങ്ങള്‍ വാട്‌സ്ആപ്പില്‍; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

പ്രസവ രംഗങ്ങള്‍ വാട്‌സ്ആപ്പില്‍; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രസവ രംഗം മൊബൈലില്‍ ചിത്രീകരിച്ച് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സംഭവത്തില്‍ ഡോക്ടര്‍മാരെ ഇന്ന് ചോദ്യം ചെയ്യും. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.

എന്നാല്‍ ഡോക്ടര്‍മാരുടെ അറിവില്ലാതെ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്ന് പ്രസവം ചിത്രീകരിക്കാന്‍ സാധിക്കില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. രണ്ട് മാസം മുമ്പ് ഒറ്റ പ്രസവത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മം കൊടുത്ത യുവതിയുടെ പ്രസവ രംഗങ്ങളാണ് വാട്‌സ്ആപ്പില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.

ഇന്നലെ പയ്യന്നൂര്‍ ആശുപത്രിയുടെ കവാടത്തില്‍ വിവിധ യുവജന സംഘടനകള്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതേസമയം ആശുപത്രി അധികൃതരുടെ അറിവോടെയാണ് രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി എടുക്കുമെന്ന് ഡിഎംഓ അറിയിച്ചു.

Scroll To Top