Sunday December 11, 2016
Latest Updates

പ്രസവ രംഗങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നു; താലൂക്ക് ആശുപത്രിക്കെതിരെ പ്രതിഷേധം

പ്രസവ രംഗങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നു; താലൂക്ക് ആശുപത്രിക്കെതിരെ പ്രതിഷേധം

കണ്ണൂര്‍::‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രസവ ശസ്ത്രക്രിയ മൊബൈലില്‍ ചിത്രീകരിച്ച് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതായി ആരോപണം. ഒന്നര മാസം മുമ്പ് മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതിയുടെ പ്രസവമാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അറിവോടെയാണ് പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

ഡോക്ടര്‍മാരുടെ അറിവില്ലാതെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇത്തരത്തില്‍ ചിത്രങ്ങളെടുക്കാനാകില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. രണ്ട് ഗൈനക്കോളജി ഡോക്ടര്‍മാരും ഒരു അനസ്തീഷ്യ ഡോക്ടറുമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. മൊബൈലില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ഗൈനക്കോളജിസ്റ്റിനെയും നഴ്‌സിനെയും ഫോട്ടോയില്‍ വ്യക്തമായിക്കാണാം. ഫോട്ടോയില്‍ ഇല്ലാത്ത മൂന്നാമനാണ് ചിത്രം പകര്‍ത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്. അതേസമയം ദൃശ്യ ങ്ങളില്‍ കാണുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പോലും നടപടി എടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാത്തത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Scroll To Top