Monday December 05, 2016
Latest Updates

പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞ നവജാത ശിശുവിന്റെ മാതാപിതാക്കള്‍ക്ക് 110,000 യൂറോ നഷ്ടപരിഹാരം

പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞ നവജാത ശിശുവിന്റെ മാതാപിതാക്കള്‍ക്ക് 110,000 യൂറോ നഷ്ടപരിഹാരം

ഒഫാലി: മിഡ്‌ലാന്‍ഡ് റീജണല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞ നവജാത ശിശുവിന്റെ മാതാപിതാക്കള്‍ക്ക് 110,000 യൂറോ നഷ്ടപരിഹാരം. ഹൈക്കോടതിയാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഒഫാലി സ്വദേശികളായ അന്നെറ്റെ, കെവിന്‍ ഗിയോഗന്‍ ദമ്പതികളുടെ മകളാണ് പ്രസവത്തിന് ശേഷം ആറ് ആഴ്ച കഴിഞ്ഞു മരണമടഞ്ഞത്. 

ഇതേതുടര്‍ന്ന് ദമ്പതികള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. 2008 ഓഗസ്റ്റില്‍ ജനിച്ച കുട്ടി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2008 ഒക്ടോബറില്‍ മരണമടഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിച്ചത്

Scroll To Top