Saturday December 03, 2016
Latest Updates

പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ എച്ച്.എസ്.സിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കി

പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ എച്ച്.എസ്.സിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കി

തുള്ളാമൂര്‍: പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍, ദമ്പതികള്‍ എച്ച്.എസ്.സിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കി. മിഡ്‌ലാന്‍ഡ് റീജണല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ഒഫാലിയില്‍ നിന്നുള്ള റോസിന്‍, മാര്‍ക്ക് മോളോയ് ദമ്പതികളുടെ ആണ്‍കുഞ്ഞാണ് പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞത്. അതേസമയം കുഞ്ഞു ചാപിള്ളയായാണ് ജനിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. ഇത് സംബന്ധിച്ച ഹൈക്കോടതിയില്‍ നടന്നിരുന്ന കേസാണ് ഒത്തുതീര്‍പ്പാക്കിയത്. അതേസമയം ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പുറത്തുവിട്ടിട്ടില്ല. 

ആശുപത്രിയില്‍ തങ്ങള്‍ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ദമ്പതികള്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. 2012 ജനുവരി 24 നാണ് റോസിന്‍, മാര്‍ക്ക് ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. സിസേറിയനിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. ജനിച്ച ഉടന്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലം കുട്ടി മരണമടയുകയായിരുന്നു എന്നാണ് കേസ്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചു ജീവനില്ലാതെയാണ് കുട്ടി ജനിച്ചതെന്ന് ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തുകയായിരുന്നു. 

എച്ച്.എസ്.ഇയുടെ ഈ നടപടിക്കെതിരെ ദമ്പതികള്‍ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് റോസിന്‍, മാര്‍ക്ക് ദമ്പതികളുടെ കുട്ടി ഉള്‍പ്പെടെ 2006 നും 2012 നും ഇടയ്ക്ക് മിഡ്‌ലാന്‍ഡ് റീജണല്‍ ആശുപത്രിയില്‍ മരണമടഞ്ഞ നാല് കുട്ടികളുടെ മരണത്തില്‍ സര്‍ക്കാര്‍ ഹിക്വയുടെ അന്വേഷണം പ്രഖ്യാപിച്ചു.ഹിക്വയുടെ അന്വേഷണത്തില്‍ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും മോശം പരിചരണമാണ് ലഭിക്കുന്നതെന്ന് കണ്ടെത്തി.

Scroll To Top