Saturday December 03, 2016
Latest Updates

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കും,ടൂറിസ്റ്റ് വിസ നീട്ടി കിട്ടാനുള്ള ശ്രമങ്ങള്‍ക്ക് എംബസി നേരിട്ട് നേതൃത്വമെടുക്കും

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കും,ടൂറിസ്റ്റ് വിസ നീട്ടി കിട്ടാനുള്ള ശ്രമങ്ങള്‍ക്ക് എംബസി നേരിട്ട് നേതൃത്വമെടുക്കും

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനുമായി രാജ്യത്തെ എല്ലാ കൌണ്ടികളിലുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനകളുടെയും താല്‍പ്പര്യമുള്ള വ്യക്തികളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലോകേഷ്.അയര്‍ലണ്ടിലെ മലയാളി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എംബസി അധികൃതരുമായി ചര്‍ച്ച ചെയ്യാനെത്തിയ ഭാരത സര്‍ക്കാരിന്റെ നെഹ്രു യുവ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കൂടിയായ കെ പി സി സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘവുമായുള്ള ചര്‍ച്ചയിലാണ് അമ്പാസിഡര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

രണ്ടു മാസത്തിനുള്ളില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യയോഗം വിളിച്ചു കൂട്ടാനാണ് എംബസിയുടെ പദ്ധതി.ഇന്ത്യന്‍ അസോസിയേഷനുകള്‍,മത സാംസ്‌കാരിക സംഘടന യൂണിറ്റുകള്‍ ,ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം

രാജ്യാടിസ്ഥാനത്തില്‍ വിവിധ കൌണ്ടികളിലായി ചിതറികഴിയുന്ന ഇന്ത്യക്കാരെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമങ്ങള്‍ എംബസി നടത്തണമെന്ന സജീവ് ജോസഫിന്റെ ആവശ്യവും എംബസി അംഗീകരിച്ചു.ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ അതിനുള്ള അവസരം സജ്ജീകരിക്കണമെന്ന് അമ്പാസിഡര്‍ എംബസി ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍,ഉത്സവാഘോഷങ്ങള്‍ എന്നിവ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഒന്നിച്ചു ചേര്‍ന്ന് നടത്താനുള്ള പദ്ധതികളും സംഘടനകളുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച സജീവ് ജോസഫ് അമ്പാസിഡറുമായും ,മറ്റ് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.എംബസിയില്‍ എത്തിയ സജീവിന് ഹൃദ്യമായ സ്വീകരണം നല്‍കി.

അയര്‍ലണ്ടിലെ പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ള ടൂറിസ്റ്റ് വിസയുടെ കാലാവധി ആറു മാസക്കാലമെങ്കിലും ആക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എംബസി നേതൃത്വമെടുക്കുമെന്നു ഇന്ത്യന്‍ അമ്പാസിഡര്‍ അറിയിച്ചു.ഇത് സംബന്ധിച്ച് ഈയാഴ്ച്ച തന്നെ നടപടികളുണ്ടാവുമെന്നും രാധിക ലോകേഷ് സംഘാംഗങ്ങളെ അറിയിച്ചു.എംബസി ഹെഡ് ഓഫ് ചാന്‍സറി പി കെ രാഘവ് ,ഫസ്റ്റ് സെക്രട്ടറി പാര്‍ത്ഥ റായ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

തുടര്‍ന്ന് ലിന്‍സ്റ്റര്‍ ഹൗസ് സന്ദര്‍ശിച്ച സജീവ് ജോസഫ് ഐറിഷ് യുവജനക്ഷേമകാര്യ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്ജറാള്‍ഡുമായി കൂടികാഴ്ച്ച നടത്തി.minis

അയര്‍ലണ്ടിലെ പ്രവാസികളുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയുള്ള വിസിറ്റിംഗ് വിസയുടെ കാലാവധി മൂന്നുമാസത്തില്‍ നിന്നും ആറു മാസക്കാലമെങ്കിലുമായി വര്‍ദ്ധിപ്പിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് ഉറപ്പുനല്‍കി.ജസ്റ്റീസ് മന്ത്രി അലന്‍ ഷാറ്റര്‍ക്ക് മുന്‍പില്‍ സംഭവത്തിന്റെ ഗുരുതരാവസ്ഥ ഉടന്‍ എത്തിക്കുമെന്നും അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് ഇത് സംബന്ധിച്ച സന്തോഷവാര്‍ത്ത വൈകാതെ സമ്മാനിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മന്ത്രി ഫ്രാന്‍സിസ് ,സജീവ് ജോസഫിനെ അറിയിച്ചു.

അയര്‍ലണ്ടും ഇന്ത്യയുമായി യൂത്ത് എക്‌സ്‌ചേഞ്ച് പ്രാഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തി.ഒരു മണിക്കൂറോളം മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പുതിയ യുവജന നയത്തിന്റെ പുസ്തകരൂപം സജീവ് ജോസഫ് മന്ത്രിക്ക് സമ്മാനിച്ചു.

അയര്‍ലണ്ടിലെ മാധ്യമപ്രവര്‍ത്തകരായ സിബി സെബാസ്റ്റ്യന്‍,റെജി സി ജേക്കബ്,പിന്റോ റോയി ,ബീംഗ്‌സ് പി ബി എന്നിവരാണ് സജീവ് ജോസഫിന്റെ സംഘത്തില്‍ ഉണ്ടായിരുന്നത്,

Scroll To Top