Saturday December 10, 2016
Latest Updates

പ്രശസ്ത ഗായകന്‍ കെ പി ഉദയഭാനു അന്തരിച്ചു

പ്രശസ്ത ഗായകന്‍   കെ പി ഉദയഭാനു അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ കെ.പി ഉദയഭാനു (78) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോളമായി കിടപ്പിലായിരുന്നു.

ചലച്ചിത്രരംഗത്ത് അദ്ദേഹത്തിന്റെ ഒട്ടു മിക്ക ഗാനങ്ങളും മലയാളി ഏറ്റുപാടി .വെള്ളിനക്ഷത്രമേ നിന്നെ നോക്കി…, കാനനഛായയില്‍…(രമണന്‍), അനുരാഗനാടകത്തില്‍ …(നിണമണിഞ്ഞ കാല്‍പ്പാടുകള്‍), ചുടുകണ്ണീരാലെന്‍…(ലൈലാമജ്‌നു), താരമേ താരമേ(ലൈലാമജ്‌നു), താമരത്തുമ്പീവാവാ…, പൊന്‍ളയില്ലങ്കെിലും…(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ…, മന്ദാര പുഞ്ചിരി…, വാടരുതീമലരിനി…(സത്യഭാമ), യാത്രക്കാരി യാത്രക്കാരി…, കരുണാസാഗരമേ…,പെണ്ണാളേ പെണ്ണാളേ…(ചെമ്മീന്‍) തുടങ്ങി മലയാളിക്ക് മറക്കാനാവാത്ത ഒട്ടേറെ ഗാനങ്ങള്‍ .

മലയാളിയ്ക്ക് സ്വാതന്ത്ര്യ ഗീതങ്ങള്‍ ഒരുക്കി ദേശീയധാരയില്‍ ചേര്‍ത്തു നിര്‍ത്താന്‍ ഏതു പാമരനെയും സഹായിച്ച കലാകാരനായിരുന്നു ഉദയഭാനു .മലയാളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ വിവിധ ഭാഷകളിലായി ഏറ്റവുമധികം ദേശഭക്തിഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളതു അദ്ദേഹമാണ് .. മലയാളത്തില്‍ മാത്രമായി എണ്‍പതില്‍പ്പരം ദേശഭക്തിഗാനങ്ങള്‍ക്കു സംഗീതം നല്കി. മറ്റു ഭാഷകളില്‍ ഇരുപതോളം വരും. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഗുജറാത്തി, പഞ്ചാബി, ആസാമീസ്, സിന്ധി, കാശ്മീരി, മറാഠി, ഒറിയ മുതലായ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെ ദേശഭക്തിഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്കി.

ഒരു സംഗീതകാരന്‍ എന്ന നിലയില്‍ സിനിമയ്ക്ക് അപ്പുറമുള്ള വിപുലമായ ദേശീയതയുടെ പൊതുബോധ പ്രാതിനിധ്യത്തിലേക്ക് കെ.പി. ഉദയഭാനു വന്നു എന്നത്,കേരള ജനതയുടെ ഭാഗ്യം .

ഇന്ത്യ കൈകോര്‍ത്തുനിന്നു പാടിയ സ്വാതന്ത്ര്യസമരഗീതങ്ങള്‍ ജനസഹസ്രങ്ങളുടെ ഹൃദയങ്ങളില്‍ ആവേശത്തിന്റെ അലകള്‍ നിറച്ചിരുന്നു ആ കാലം. സ്വാതന്ത്ര്യസമര ഗീതങ്ങളില്‍ അഗ്‌നി നിറച്ച് മലയാളിയുടെ മനസ്സില്‍ സൂക്ഷിക്കാന്‍ തന്ന സംഗീതകാരനാണ് കെ.പി. ഉദയഭാനു.

Scroll To Top