Friday December 09, 2016
Latest Updates

പ്രവാസി വോട്ടവകാശത്തെ അനുകൂലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു

പ്രവാസി വോട്ടവകാശത്തെ അനുകൂലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശത്തെ അനുകൂലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവാസി വോട്ടവകാശം സംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്ഗി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.വോട്ടവകാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്തുണക്കാന്‍ ധാരണയായി. കേന്ദ്രസര്‍ക്കാര്‍ നിലപാട് നാളെ സുപ്രീം കോടതിയെ അറിയിക്കും.

കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. അതിനിടെ പ്രവാസികളുടെ വോട്ടവകാശത്തിനുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. മന്ത്രാലയങ്ങളുടെ അഭിപ്രായം ലഭിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് കമ്മീഷന്‍ നാളെ സുപ്രീം കോടതിയെ അറിയിക്കും.

Scroll To Top