Friday December 09, 2016
Latest Updates

പ്രവാസി വോട്ടവകാശം വീണ്ടും ചര്‍ച്ചയാകുന്നു; പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

പ്രവാസി വോട്ടവകാശം വീണ്ടും ചര്‍ച്ചയാകുന്നു; പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : പതിനാറാം ലോകസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രവാസി വോട്ടവകാശം വീണ്ടും ചര്‍ച്ചയാകുന്നു. പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പ്രമുഖ വ്യവസായി ഡോ. ഷംഷീര്‍ വയലിലാണ് ഹര്‍ജി നല്‍കിയത്.

ജനപ്രാധിധ്യ നിയമത്തിലെ 20(എ) വകുപ്പ് മൂലമാണ് പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്ത് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. ഈ വകുപ്പ് ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സൈനികരേയും പ്രവാസികളെയും ഒരു പോലെ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി പ്രവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ് പ്രവാസി വോട്ടവകാശം. പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ വോട്ടിംഗ് സൗകര്യം അനുവദിക്കുകയോ ഓണ്‍ലൈന്‍ വോട്ടിംഗ് അനുവദിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. ഒരു വിഭാഗം പാശ്ചാത്യ രാജ്യങ്ങള്‍ പ്രവാസി പൌരന്മാര്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Scroll To Top