Tuesday December 06, 2016
Latest Updates

പ്രവാസി വോട്ടവകാശം ഉറപ്പാക്കുമെന്ന് മാഡിസന്‍ സ്‌ക്വയറില്‍ പ്രധാനമന്ത്രി

പ്രവാസി വോട്ടവകാശം ഉറപ്പാക്കുമെന്ന് മാഡിസന്‍ സ്‌ക്വയറില്‍ പ്രധാനമന്ത്രി

ന്യുയോര്‍ക്ക്: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാഡിസന്‍ സ്‌ക്വയറില്‍ അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ വംശജരായ പ്രവാസികള്‍ക്ക് (പി.ഐ.ഒ കാര്‍ഡ് ) സ്ഥിരം വിസ നല്‍കുമെന്നും അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ മാഡിസന്‍ സ്‌ക്വയറില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു.

വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ മികച്ച പ്രതിച്ഛായക്ക് പിന്നില്‍ പ്രവാസി ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 21ആം നൂറ്റാണ്ട് ഏഷ്യയുടേതായി മാറ്റിയെടുക്കുന്നതില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു. പാമ്പാട്ടികളുടെ നാടായി അറിയപ്പെട്ടിരുന്ന ഇന്ത്യയെ ഇന്ന് മൗസ് കൊണ്ട് കളിക്കുന്നവരുടെ നാടാക്കി മാറ്റിയതില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ പ്രതിനിധികളുമായും അമേരിക്കയിലെ പ്രവിശ്യാ ഗവര്‍ണര്‍മാരുമായും മോഡി കൂടിക്കാഴ്ച നടത്തി. മാഡിസന്‍ സ്‌ക്വയറില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പരമ്പരാഗത നൃത്തങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറി.

Scroll To Top