Sunday December 11, 2016
Latest Updates

പ്രവാസി വോട്ടവകാശം ഇത്തവണ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി

പ്രവാസി വോട്ടവകാശം ഇത്തവണ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇത്തവണ തന്നെ തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.തപാല്‍ വോട്ട് ഇത്തവണ അനുവദിക്കാനാകില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇക്കാര്യം പരിഗണിക്കാനാവുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകന്‍ അറിയിച്ചത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഇലക്ട്രോണിക്‌സ് വോട്ട് അനുവദിക്കാനുള്ള സാഹചര്യവുമില്ലെന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.

വോട്ടവകാശം നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.രണ്ടു ഘട്ടം തിരഞ്ഞെടുപ്പ് വോട്ടിംഗ് കഴിഞ്ഞെങ്കിലും ഇനി നടക്കാനിരീക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എങ്കിലും വോട്ടവകാശം ഉറപ്പ് വരുത്തണമെന്ന കോടതി നിര്‍ദേശം നടപ്പാക്കാനുള്ള അസൗകര്യം കമ്മീഷന്‍ കോടതിയെ അറിയിച്ചു.
തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണം എന്ന് കമ്മീഷന്‍ പറഞ്ഞെങ്കിലും പ്രവാസികളുടെ അവകാശങ്ങളെ നിഷേധിക്കാന്‍ സാധിക്കില്ലെന്നും ,വോട്ടു ചെയ്യാന്‍ മാത്രം പണം മുടക്കി നാട്ടില്‍ വരുന്നത് പ്രാവര്‍ത്തികമല്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

വിദേശ രാജ്യത്തുള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. രജിസ്റ്റര്‍ ചെയ്ത 12,000 വരുന്ന പ്രവാസികള്‍ക്ക് എങ്കിലും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാരും നിലപാടറിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു

Scroll To Top