Friday December 02, 2016
Latest Updates

പ്രവാസി മലയാളിയെ അസഭ്യം പറഞ്ഞ സംഭവം; രഞ്ജിനിയുടെ ഹര്‍ജി തള്ളി

പ്രവാസി മലയാളിയെ അസഭ്യം പറഞ്ഞ സംഭവം; രഞ്ജിനിയുടെ ഹര്‍ജി തള്ളി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രവാസി മലയാളിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ജിനിയുടെ ആവശ്യം നിരാകരിച്ച കോടതി ഇക്കാര്യത്തില്‍ വിചാരണ കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നു വ്യക്തമാക്കി.

2013 മേയ് 16നാണ് സംഭവം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ ക്യൂ തെറ്റിച്ചതു ചോദ്യം ചെയ്ത കോട്ടയം ചെങ്ങളം സ്വദേശി കൊച്ചുറാണിയെയും ഭര്‍ത്താവിനെയും അസഭ്യം പറഞ്ഞുവെന്നാണു കേസ്. കുറ്റകൃത്യം നടന്നുവെന്ന് വ്യകതമാണെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

പരാതിക്കാര്‍ തെളിവെടുപ്പിനു ഹാജരായില്ലെങ്കില്‍ മറ്റു സാക്ഷികളുടെ മൊഴിയെടുത്തു വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നടക്കുന്നത്.

Scroll To Top