Sunday December 11, 2016
Latest Updates

പ്രവാസി ഭാരതീയ ദിവസ് 2014 ന്യൂഡല്‍ഹിയില്‍

പ്രവാസി ഭാരതീയ ദിവസ് 2014  ന്യൂഡല്‍ഹിയില്‍

ഡബ്ലിന്‍ :പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി) അടുത്ത മാസം ന്യൂഡല്‍ഹിയില്‍ അരങ്ങേറും. 2014 ജനുവരി 7, 8, 9 തീയ്യതികളില്‍ നടത്തപ്പെടുന്ന പ്രവാസി ഭാരതീയ ദിവസ് വിജയിപ്പിക്കാന്‍ പ്രവാസി കാര്യ വകുപ്പിനൊപ്പം യുവജന ക്ഷേമ വകുപ്പും സ്‌പോര്‍ട്‌സ് മന്ത്രാലയവും പങ്കാളികളായി നിലകൊള്ളും.

ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കുടിയേറിയിട്ടുള്ള പ്രവാസികളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരുക്കുന്ന ഇവന്റാണ് പ്രവാസി ഭാരതീയ ദിവസ്. ഇത്തവണത്തെ പിബിഡിയില്‍ യുവജനങ്ങളെ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് ഇന്ത്യന്‍ പ്രവാസി കാര്യ സഹമന്ത്രി വയലാര്‍ രവി അറിയിച്ചത്.

ജനുവരി 7 ന് പിബിഡിയുടെ ഉദ്ഘാടന ചടങ്ങോടെ തുടങ്ങുന്ന ഇവന്റ് വിവിധ കലാപരിപാടികളും എക്‌സിബിഷനുകളും ഉള്‍പ്പെടുത്തിയ കള്‍ച്ചറല്‍ പ്രോഗ്രാമോടെ ജനുവരി 9 ന് അവസാനിക്കും. 7 ന് ഇന്ത്യന്‍ സമയം രാവിലെ 10മണിയോടു കൂടിയാണ് ഉദ്ഘാടനം നടക്കുക. മൂന്നു ദിവസങ്ങളായി നടക്കുന്ന യോഗങ്ങളിലും മറ്റു പരിപാടികളിലും പ്രവാസികളുടെ ക്ഷേമ കാര്യങ്ങളും യുവജന ക്ഷേമകാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടും.

Scroll To Top