Friday December 09, 2016
Latest Updates

പ്രവാസി ഭാരതീയ ദിവസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രവാസി വോട്ട് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും സുഷമ സ്വരാജ്

പ്രവാസി ഭാരതീയ ദിവസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രവാസി വോട്ട് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ . പകരക്കാരനെ നിയമിച്ചുള്ള വോട്ടിംഗ് എംബസികളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സ്ഥാപിച്ചുള്ള എന്നിങ്ങനെ രണ്ടു ഓപ്ഷനുകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതില്‍ അനുയോജ്യമായ മാര്‍ഗം തെരഞ്ഞെടുത്ത് പ്രവാസി വോട്ടിംഗ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ മുന്നോടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ഭാരതീയ ദിവസ് പരിപാടിയെക്കുറിച്ച് വിശദീകരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. വവിധ രാജ്യങ്ങളിലെ 11 മില്യന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ജനുവരി എഴ് മുതല്‍ ഒന്‍പത് വരെയാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയതിന്റെ നൂറാം വാര്‍ഷികവും ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസില്‍ ആഘോഷിക്കും. 8 ന് പ്രധാനമന്ത്രി പരിപാടിയെ അഭിസംബോധന ചെയ്യും. 9 ന് രാഷ്ട്രപത്രിയും ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്. പ്രവാസികളെ പ്രതിനിധീകരിച്ച് 3000 പ്രതിനിധികള്‍ പങ്കെടുക്കും. ഗിനിയ പ്രസിഡന്റ് ഡൊണാള്‍ഡ് റമോറ്റര്‍ ആണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസിലെ മുഖ്യാതിഥി. ദക്ഷിണാഫ്രിക്കാന്‍ വിദേശകാര്യ മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

Scroll To Top