Friday December 09, 2016
Latest Updates

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണം. ഇക്കാര്യം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വിദേശ രാജ്യത്തുള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. രജിസ്റ്റര്‍ ചെയ്ത 12,000 വരുന്ന പ്രവാസികള്‍ക്ക് എങ്കിലും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാരും നിലപാടറിക്കണമെന്ന് നിര്‍ദേശിച്ചു.

കേന്ദ്രത്തിന്റെ നിലപാട് നാളെ സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗിക്കുന്നത്.
പ്രവാസി വോട്ടവകാശത്തിന് വേണ്ടി രജിസ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഇലക്ഷന്‍ വകുപ്പ് വന്‍ പ്രചരണം നടത്തിയിരുന്നെങ്കിലും 11844 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.അതില്‍ 97 % പേര്‍ കേരളത്തില്‍ നിന്നായിരുന്നു.

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയിലൂടെ കഴിഞ്ഞ ഡിസംബര്‍ വരെ 298 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Scroll To Top