Thursday December 08, 2016
Latest Updates

പ്രവാസികള്‍ക്ക് ഓണ്‍ ലൈന്‍ വോട്ടവകാശം :രാജീവിന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്

പ്രവാസികള്‍ക്ക് ഓണ്‍ ലൈന്‍ വോട്ടവകാശം :രാജീവിന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്

ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആറാം ദിവസത്തിലേക്ക് കടന്നു. ഡെല്‍ഹിയില്‍  5 ദിവസം നടന്ന പ്രവാസി ഭാരതീയ ദിവസില്‍ വെച്ച് അനുകൂലമായ യാതൊരു പ്രഖ്യാപനവും കേന്ദ്ര ഗവണ്‍മെന്റ് നടത്തിയില്ല.

ഈ അവസരത്തില്‍ രാജീവ് ജോസഫിന്റെ നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ സമര പന്തലിലെത്തി. പ്രവാസി ഇന്ത്യാക്കാരോട് കോണ്‍ഗ്രസ് ഗവണ്‍മെന്റ് കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു സമരപ്പന്തലില്‍ എത്തിയ പ്രവാസി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. അനുകൂലമായ നടപടി കേന്ദ്ര ഗവണ്‍മെന്റ് ഉടന്‍ എടുത്തില്ലെങ്കില്‍ മരണം വരെ നിരാഹാര സത്യാഗ്രഹം തുടരുമെന്നും രാജീവ് ജോസഫ് പ്രഖ്യാപിച്ചു. പ്രവാസി ഇന്ത്യാക്കാരുടെ പൗരാവകാശത്തിനു വേണ്ടി ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന സഹനസമരത്തെ പ്രവാസി ഭാരതീയ ദിവസില്‍ വെച്ച് പുഛിച്ചു തള്ളിയ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മന്ത്രി സ്ഥാനത്തു നിന്ന് രാജി വെക്കണമെന്ന് രാജീവ് ജോസഫ് ആവശ്യപ്പെട്ടു.

Scroll To Top