Wednesday December 07, 2016
Latest Updates

പ്രവാസികള്‍ക്ക് ഇത്തവണ തന്നെ ഇലക്ട്രോണിക്‌സ് വോട്ടവകാശം നല്കണമെന്ന് സുപ്രീം കോടതി ,പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസികള്‍ക്ക് ഇത്തവണ തന്നെ ഇലക്ട്രോണിക്‌സ് വോട്ടവകാശം നല്കണമെന്ന് സുപ്രീം കോടതി ,പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇത്തവണ തന്നെ ഇലക്ട്രോണിക്‌സ് വോട്ടവകാശം നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കി. തപാല്‍ വോട്ട് ഇത്തവണ അനുവദിക്കാനാകില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇക്കാര്യം നടപ്പാക്കാനാവുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും സുപ്രീം കോടതി സമ്മതിച്ചില്ല. ഇന്ന് തിരഞ്ഞെടുപ്പ് വോട്ടിംഗ് ആരംഭിച്ചെങ്കിലും ഇനി നടക്കാനിരീക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എങ്കിലും വോട്ടവകാശം ഉറപ്പ് വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു

തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണം എന്ന് കമ്മീഷന്‍ പറഞ്ഞെങ്കിലും പ്രവാസികളുടെ അവകാശങ്ങളെ നിഷേധിക്കാന്‍ സാധിക്കില്ലെന്നും ,വോട്ടു ചെയ്യാന്‍ മാത്രം പണം മുടക്കി നാട്ടില്‍ വരുന്നത് പ്രാവര്‍ത്തികമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദേശ രാജ്യത്തുള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. രജിസ്റ്റര്‍ ചെയ്ത 12,000 വരുന്ന പ്രവാസികള്‍ക്ക് എങ്കിലും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാരും നിലപാടറിക്കണമെന്ന് നിര്‍ദേശിച്ചു.

പ്രവാസികള്‍ക്ക് തപാല്‍ വോട്ടിംഗ് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ വോട്ടിംഗ് ഉള്‍പ്പെടെയുള്ള മറ്റ് സാധ്യതകള്‍ സുപ്രീം കോടതി ആരാഞ്ഞത്. ഓണ്‍ലൈന്‍ വോട്ടിംഗ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും അനുകൂല നിലപാടാനുള്ളത് . ഓണ്‍ലൈന്‍ വോട്ടിംഗ് സംബന്ധിച്ച് വെള്ളിയാഴ്ച അന്തിമ തീരുമാനം അറിയാനാകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വോട്ടിംഗ് അംഗീകരിക്കപ്പെട്ടാലും ഈ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനാകില്ലയെന്നു കമ്മീഷന്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയാല്‍ അത് സാധ്യമാവുമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.ഇതേ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തരാന്‍ കോടതി നിര്‍ദേശം നല്കകുകയായിരുന്നു .പ്രവാസി വോട്ടവകാശം സംബന്ധിച്ച ഹര്‍ജി രണ്ടാച്ച മുമ്പ് ലഭിച്ചിരുന്നെങ്കില്‍ ഉചിതമായ തീരുമാനം എടുക്കാമായിരുന്നെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗനിച്ചത് .

പ്രവാസി വോട്ടവകാശത്തിന് വേണ്ടി രജിസ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഇലക്ഷന്‍ വകുപ്പ് വന്‍ പ്രചരണം നടത്തിയിരുന്നെങ്കിലും 11844 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.അതില്‍ 97 % പേര്‍ കേരളത്തില്‍ നിന്നായിരുന്നു.

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയിലൂടെ കഴിഞ്ഞ ഡിസംബര്‍ വരെ 298 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Scroll To Top