Tuesday December 06, 2016
Latest Updates

പ്രവാസികള്‍ക്കെതിരെ അയര്‍ലണ്ടില്‍ കരിനിയമം :വിമാന താവളങ്ങളിലും സ്ഥാപനങ്ങളിലുംസാമൂഹ്യക്ഷേമ തട്ടിപ്പ് തടയാന്‍ പുതിയ പരിശോധന

പ്രവാസികള്‍ക്കെതിരെ അയര്‍ലണ്ടില്‍ കരിനിയമം :വിമാന താവളങ്ങളിലും സ്ഥാപനങ്ങളിലുംസാമൂഹ്യക്ഷേമ തട്ടിപ്പ് തടയാന്‍ പുതിയ പരിശോധന

ഡബ്ലിന്‍ : പ്രവാസികള്‍ക്ക് വിമാന താവളങ്ങളില്‍ ഒരു പുതിയ പരിശോധന കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനമായി.ചൈല്‍ഡ് ബെനഫിറ്റ് ,ജോബ് സീക്കിങ്ങ് അലവന്‍സ് തുടങ്ങിയ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ക്ഷേമ പദ്ധതികളില്‍ നിന്നും അനര്‍ഹമായി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവരെ ഇനി എയര്‍പോര്‍ട്ടുകളില്‍ ഗാര്‍ഡ ചെക്കിംഗ് നടത്തി കണ്ടെത്താനാണ് നീക്കം.

മറ്റു ജോലി സ്ഥാപനങ്ങളിലും ആവശ്യമെങ്കില്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്താന്‍ ഗാര്‍ഡയ്ക്ക് അനുമതിയുണ്ട്.. ഇത്തരത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ അന്യായമായി കൈവശപ്പെടുത്തുന്നര്‍ക്കെതിരെ കഠിനമായ നടപടികള്‍ എടുക്കാനാണ് സാമൂഹിക ക്ഷേമ വകുപ്പിന്റെ തീ രുമാനം.അനര്‍ഹമായ എല്ലാ തട്ടിപ്പുകളും അന്വേഷിക്കും.
.
20 പേരടങ്ങുന്ന ഗാര്‍ഡ ഓഫീസര്‍മാരെ എയര്‍പോര്‍ട്ടിലും എസ്‌റ്റേറ്റുകളിലും ഇതിനായി നിയമിക്കാനാണ് തീരുമാനം. സാമൂഹിക ക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ ജോലി സ്ഥലങ്ങളിലാണ് അന്വേഷണങ്ങള്‍ നടത്തുക.എന്നാല്‍ ആവശ്യമെങ്കില്‍ വീടുകളിലും പരിശോധന നടത്താന്‍ അനുവാദമുണ്ട്.

തട്ടിപ്പു നടത്തുന്നവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെക്കാനും ക്രിമിനല്‍ ജസ്റ്റിസ് ലജിസ്ലേഷന്‍ പ്രകാരം സാധിക്കും.

സാമൂഹിക ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തില്‍ തന്നെ ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഗാര്‍ഡയെ വിമാനത്താവളങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ വിന്യസിക്കുകയാണ് ചെയ്യുകയെന്ന് മന്ത്രി ജൊവാന്‍ ഒരു ഇന്‍ര്‍വ്യൂ പരിപാടിയില്‍ പറഞ്ഞു. പരിശോധനകളില്‍ ഐറിഷുകാരെമന്നും പ്രവാസികളെന്നും ആളുകളെ രണ്ടായി വിഭജിച്ചിട്ടുമുണ്ട്.

ഹൗസിംഗ് എസ്‌റ്റേറ്റുകളെക്കാളും ഇന്റസ്ട്രിയല്‍ എസ്‌റ്റേറ്റുകള്‍ക്കാണ് മന്ത്രി പ്രാധാന്യം നല്‍കുന്നതെന്ന് സാമൂഹിക ക്ഷേമ വകുപ്പ് വക്താവ് അറിയിച്ചു.വ്യാജ സിക്ക് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുന്നവരും ഇത്തരം തട്ടിപ്പുകളുടെ ഗണത്തില്‍ പെടുമെന്ന് വകുപ്പ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു

കഴിഞ്ഞ വര്‍ഷം മാത്രമായി 101 തട്ടിപ്പുകളാണ് സാമൂഹിക ക്ഷേമ സഹായങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തിയതെന്നും വേറെ 43 കേസുകളില്‍ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റൊരു വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

പരിശോധനകള്‍ കര്‍ശനമാകണമെന്നും ഏതു വ്യക്തിയോ സ്ഥാപനമോ പോലും തട്ടിപ്പുനടത്തുന്നത് തടയണമെന്നും അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.പ്രവാസിയെന്നും ,ഐറിഷ്‌കാരനെന്നും തിരിച്ച് പരിശോധന നടത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും കൌണ്‍സില്‍ വ്യക്തമാക്കി.

തട്ടിപ്പുകളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുംഎല്ലാ വിഭാഗങ്ങളില്‍ നിന്നും സാമൂഹിക ക്ഷേമ വകുപ്പിനെ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകള്‍ നിര്‍ത്തലാക്കണമെന്നും അയര്‍ലണ്ടിലെ ഇമിഗ്രന്റ് കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയ ഡെനിസ് ചാള്‍ടണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെയായി സാമൂഹികക്ഷേമ വകുപ്പില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ പല പദ്ധതികളും രൂപപ്പെടുത്തുകയും ഇവ നടപ്പില്‍ വരുത്തുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

2012ല്‍ 669 മില്ല്യണ്‍ യൂറോയാണ് ഇത്തരം പദ്ധതികളിലൂടെ സര്‍ക്കാരിന് സ്വരൂപിക്കാന്‍ സാധിച്ചത്. ഭാവിയില്‍ ഇത് വര്‍ദ്ധിക്കുകയാണ് ചെയ്യുകയെന്നും സാമൂഹിക ക്ഷേമ വകുപ്പും പ്രതീക്ഷിക്കുന്നുണ്ട്.

വെല്‍ഫെയര്‍ രംഗത്ത് തട്ടിപ്പുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടവരെ പിടികൂടാന്‍ 2012ലെ സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് പെന്‍ഷന്‍ ആക്ട് അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ശിക്ഷാനടപടികള്‍ ശക്തമാക്കാനും പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മ നിര്‍ത്തലാക്കണമെന്ന ആഗ്രഹവും തനിക്കുണ്ടെന്ന സഭായോഗത്തില്‍ മന്ത്രി ജൊവാന്‍ പറയുകയുണ്ടായി.
രാജ്യത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ തൊഴിലുറപ്പു വരുത്തുന്നതിലൂടെ സാധിക്കുമെന്നും ജൊവാന്‍ കൂട്ടിച്ചേര്‍ത്തു.like-and-share

Scroll To Top