Tuesday December 06, 2016
Latest Updates

പ്രവാസികളെ മറന്ന് ഒരിക്കലും സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

പ്രവാസികളെ മറന്ന് ഒരിക്കലും സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോട്ടയം: പ്രവാസികളെ മറന്ന് ഒരിക്കലും സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഇത് പ്രവാസികള്‍ക്കുള്ള ഔദാര്യമല്ല. മറിച്ച് പ്രവാസികള്‍ അര്‍ഹിക്കുന്നതാണ്. സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കാനാകാത്തതാണ്. സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രവാസികള്‍ മുന്‍കാലങ്ങളില്‍ കാണിച്ച താല്‍പ്പര്യം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞൂ. കോട്ടയത്ത് നടത്തിയ പ്രവാസി മലയാളി സമ്മേളനം ഉത്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു.ധനകാര്യമന്ത്രി മന്ത്രി കെ. എം. മാണിയെ ചടങ്ങില്‍ ആദരിച്ചു ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

മന്ത്രി അനൂപ് ജേക്കബിന് യു. എസ്. ഓണ്‍ലൈന്‍ പുരസ്‌കാരം സമ്മാനിച്ചു. തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന് പ്രവാസി മലയാളി ഫെഡറേഷന്‍ പുരസ്‌കാരവും സരോജാ വര്‍ഗീസിന് പ്രവാസി നൈറ്റിങ്‌ഗേല്‍ പുരസ്‌കാരവും സോമന്‍ ബേബിക്ക് പ്രവാസി മാദ്യം പുരസ്‌കാരവും നല്‍കി. പാറേമാക്കല്‍ ഗോവര്‍ണദോറിന്റെ വര്‍ത്തമാന പുസ്തകം എന്ന പുസ്തകം മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍ പ്രകാശനം ചെയ്തു.

ജോസ് കെ. മാണി എം. പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഡി. സി. സി. പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, എന്‍. സി. പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സിനിമാ നടന്‍ പ്രേംകുമാര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത് എന്നിവരും പ്രസംഗിച്ചു 

Scroll To Top