Saturday December 03, 2016
Latest Updates

പ്രവാചകനെ നിന്ദിച്ചു കാര്‍ട്ടൂണ്‍:പാരിസില്‍ മാധ്യമ ഓഫിസില്‍ വെടിവെയ്പ്പ് ,11 മരണം 

പ്രവാചകനെ നിന്ദിച്ചു കാര്‍ട്ടൂണ്‍:പാരിസില്‍ മാധ്യമ ഓഫിസില്‍ വെടിവെയ്പ്പ് ,11 മരണം 

പാരീസ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ച പാരീസിലെ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്‌ദോയുടെ ഓഫീസില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു.

അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമികള്‍ രണ്ടു വാഹനങ്ങളിലായി രക്ഷപ്പെട്ടു. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് അക്രമികള്‍ പറഞ്ഞുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

മുഖംമൂടി ധരിച്ചെത്തിയവരാണ് അക്രമണത്തിന് പിന്നില്‍. നിരവധി ഹാസ്യ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാറുള്ള മാഗസിന്‍ 2012ല്‍ പ്രവാചകന്‍ മുഹമദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചത് വിവാദമായിരുന്നു.

വാരികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഫ്രഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ട മുസ്‌ലിം സംഘടനകള്‍, ഇസ്‌ലാം മതത്തെ പാശ്ചാത്യ രാജ്യങ്ങള്‍ തുടര്‍ച്ചയായി അവഹേളിക്കുന്നതായി കുറ്റപ്പെടുത്തിയിരുന്നു.

പ്രവാചകനെ ആക്ഷേപിക്കുന്ന മുഖചിത്രവുമായി പുറത്തിറങ്ങിയ വാരികയുടെ ഉള്‍പേജുകളിലുണ്ടായിരുന്നത് കൂടുതല്‍ ആക്ഷേപകരമായ കാര്‍ട്ടൂണുകളായിരുന്നു.

വിവാദങ്ങളെല്ലാം കെട്ടടങ്ങിയെന്നു കരുതിയിരിക്കെയാണ് വെടിവയ്പ്പുണ്ടായിരിക്കുന്നത്.

Scroll To Top