Saturday December 03, 2016
Latest Updates

പ്രമേഹം; പ്രാരംഭ ലക്ഷണങ്ങള്‍

പ്രമേഹം; പ്രാരംഭ ലക്ഷണങ്ങള്‍

പ്രമേഹം, നിശബ്ദ കൊലയാളിയാണ് ഈ രോഗമെന്ന് പറയാം. ജീവിതചര്യകളെ മൊത്തത്തില്‍ മാറ്റിമറിക്കുകയും തലമുറകളിലേക്ക് പാരമ്പര്യമായി കൈമാറ്റം ചെയ്യപെടുകയും ചെയ്യുന്ന അസുഖമാണ് പ്രമേഹം. പ്രമേഹ സാധ്യത നേരത്തെ തിരിച്ചറിഞ്ഞാല്‍ നേരത്തെ തന്നെ ചികിത്സ തുടങ്ങാനും കഴിയും.

എന്തൊക്കെയാണ് പ്രമേഹ സാധ്യത തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍? ഏറ്റവും പ്രധാനമായി നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സ് ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. ബിഎംഐ 25ല്‍ കൂടുതലുള്ളവരില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. പതിവില്‍ കൂടുതല്‍ ദാഹം തോന്നുന്നതും, സാധാരണയില്‍ കൂടുതല്‍ മൂത്രശങ്ക തോന്നുന്നതും പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമാണ്.

കുറഞ്ഞ സമയം മാത്രം ഉറങ്ങുന്നവരെയും പ്രമേഹം കീഴടക്കാന്‍ സാധ്യതയുണ്ട്. പാരമ്പര്യമാണ് പ്രമേഹം ക്ഷണിച്ചുവരുത്തുന്ന മറ്റൊരു കാരണം. ശാരീരികാദ്ധ്വാനമില്ലാത്ത ജോലികള്‍ ചെയ്യുന്നവരെയും പ്രമേഹം കീഷടക്കാന്‍ സാധ്യതയുണ്ട്.

Scroll To Top