Monday December 05, 2016
Latest Updates

പ്രമുഖ മലയാളി വ്യവസായി ക്യാപ്റ്റന്‍ ലീല കൃഷ്ണന്‍ അന്തരിച്ചു

പ്രമുഖ മലയാളി വ്യവസായി ക്യാപ്റ്റന്‍ ലീല കൃഷ്ണന്‍ അന്തരിച്ചു

മുംബൈ: ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖനായ മലയാളി ക്യാപ്റ്റന്‍ ലീല കൃഷ്ണന്‍നായര്‍ (93) നിര്യാതനായി. പുലര്‍ച്ചെ മൂന്നരക്ക് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മുംബൈയിലെ ജുഹുവില്‍ നടക്കും. 2010ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. കണ്ണൂര്‍ സ്വദേശിയാണ്.

രാജ്യത്തെ പ്രമുഖ വ്യവസായികളില്‍ ഏറ്റവും പ്രശസ്തനായ മലയാളിയായിരുന്നു ക്യാപ്റ്റന്‍ ലീല കൃഷ്ണന്‍ എന്നറിയപ്പെടുന്ന ലീല കൃഷ്ണന്‍നായര്‍. ഇന്റര്‍മീഡിയറ്റ് പഠനത്തിന് ശേഷം സൈനികനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ക്യാപ്റ്റന്‍ ലീല കൃഷ്ണന്‍ വിവാഹ ശേഷമാണ്‌ വ്യവസായ രംഗത്ത് ചുവടു വച്ചത്. സൈന്യത്തിലിരിക്കെ 1950ല്‍ കണ്ണൂരിലെ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എ.കെ നായരുടെ മകള്‍ ലീലയെയാണ് അദ്ദേഹം വിവാഹം ചെയ്തത്.

1957ല്‍ ലീല ലെയ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം വസ്ത്ര വ്യാപാര രംഗത്തേക്ക് കടന്നു വന്നു. 1986ല്‍ ലീലാ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ആരംഭിച്ചു. 2012ല്‍ ലീലാ ഗ്രൂപ്പിന്റെ ചെയമാന്‍ ഒഴിഞ്ഞ അദ്ദേഹം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ലീല വെഞ്ചര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും എം.ഡിയുമായ വിവേക് നായര്‍, കോ ചെയര്‍മാനും എം.ഡിയുമായ ദിനേശ് നായര്‍ എന്നിവരാണ് മക്കള്‍.

Scroll To Top