Wednesday December 07, 2016
Latest Updates

പ്രമുഖ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കൗണ്ടി ക്ലെയര്‍ സന്ദര്‍ശിച്ചു

പ്രമുഖ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കൗണ്ടി ക്ലെയര്‍ സന്ദര്‍ശിച്ചു

ഡബ്ലിന്‍: ഇന്ത്യയില്‍ നിന്നുള്ള പത്ത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അയര്‍ലണ്ടിലെ കൗണ്ടി ക്ലെയര്‍ സന്ദര്‍ശിച്ചു. ടൂറിസം അയര്‍ലണ്ടിന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ക്ലെയര്‍ സന്ദര്‍ശിക്കുന്നത്. ഇന്ത്യയും അയര്‍ലണ്ടുമായുള്ള ടൂറിസം ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. അയര്‍ലണ്ടില്‍
നടക്കുന്ന ബി2ബി വര്‍ക്ക് ഷോപ്പിന്റെ ഭാഗമായാണ് ഇന്ത്യന്‍ സംഘം അയര്‍ലണ്ടില്‍ എത്തിയത്. ക്ലിഫ്‌സ് ഓഫ് മൊഹെര്‍, ട്രമ്പ് ഇന്റര്‍ നാഷണല്‍ ഗോള്‍ഫ് ലിങ്ക്‌സ് തുടങ്ങിയവ ഇന്ത്യന്‍ സംഘം സന്ദര്‍ശിച്ചു. 

പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരെ അയര്‍ലണ്ടില്‍ എത്തിച്ചത് പ്രയോജനപ്രദമായ കാര്യമാണെന്ന് ടൂറിസം അയര്‍ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ മേധാവി ജിം പോള്‍ പറഞ്ഞു.

ഐറിഷ് ടൂറിസത്തിന്റെ പ്രചരണത്തിന് ഇന്ത്യന്‍ സംഘത്തിന്റെ സന്ദര്‍ശനം ഏറെ പ്രയോജനം ചെയ്യുമെന്നും ജിം പോള്‍ പറഞ്ഞു. അയര്‍ലണ്ടിലെ കൌണ്ടി ക്ലെയര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടൂറിസം അയര്‍ലണ്ടിന് പ്രചരണം നല്‍കുമെന്നും അധികൃതര്‍ കരുതുന്നു.

ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമായി ബ്രിട്ടീഷ് ഐറിഷ് സംയുക്ത വിസ നടപ്പിലാക്കിയതിന് പിന്നാലെയുള്ള ഇന്ത്യന്‍ സംഘത്തിന്റെ സന്ദര്‍ശനം കൃത്യസമയത്ത് തന്നെയാണെന്നും ടൂറിസം അയര്‍ലണ്ട് കരുതുന്നു. ടൂറിസം
അയര്‍ലണ്ടിന് പ്രതീക്ഷ അര്‍പ്പിക്കാവുന്ന രണ്ടു വിപണികളാണ് ഇന്ത്യയും ചൈനയുമെന്നും അധികൃതര്‍ കരുതുന്നു.

Scroll To Top