Saturday December 10, 2016
Latest Updates

പ്രമുഖരുടെ പേരുകള്‍ നാളെ വെളിപ്പെടുത്തുമെന്നു ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി റുക്‌സാന

പ്രമുഖരുടെ പേരുകള്‍ നാളെ വെളിപ്പെടുത്തുമെന്നു ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി റുക്‌സാന

കൊച്ചി: തനിക്ക് ബന്ധമുള്ള പ്രമുഖരുടെ പേരുകള്‍ നാളെ വെളിപ്പെടുത്തുമെന്നു കൊച്ചി ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി റുക്‌സാന. മുന്‍കേന്ദ്രമന്ത്രിമാര്‍ , രാഷ്ട്രീയനേതാക്കള്‍ , പോലീസ് ഉന്നതര്‍ , സിനിമ താരങ്ങള്‍ തുടങ്ങിയവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നാണ് റുക്‌സാനയുടെ ഭീഷണി. പ്രമുഖ ദിനപ്പത്രത്തിന് റുക്‌സാന വെളിപ്പെടുത്തലിന്റെ ശബ്ദരേഖ നല്‍കി. ഇത് നാളെ പുറത്ത് വിടുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്ലാക്ക് മെയില്‍ പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതിയായ ബിന്ധ്യാസ് തന്നെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിലേക്ക് എത്തിക്കുകയായിരുന്നെന്നും റുക്‌സാന വെളിപ്പെടുത്തുന്നു. തന്റെ കിടപ്പറ രംഗങ്ങള്‍ കൈവശമുണ്ടെന്ന് ബിന്ധ്യ ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നാണ് താനും ബ്ലാക്ക്‌മെയില്‍ സംഘത്തില്‍ ചേര്‍ന്നത്.

രണ്ടു മുന്‍കേന്ദ്രമന്ത്രിമാര് , ഒരു മുന്‍ സംസ്ഥാനമന്ത്രി, ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്‍, ഒരിക്കല്‍ പാര്‍ലമെന്റിലേക്കു മത്സരിച്ച യുവനേതാവ്, ഗായകന്‍കൂടിയായ ഹാസ്യനടന്‍ തുടങ്ങിയവരുടെ പേരുകളാണ് വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പത്രം സൂചന നല്‍കുന്നു. ഏതായാലും ഉന്നതരുടെ മുഖം മൂടി കീറുമോ എന്നറിയാന്‍ നാളെ വരെ കാത്തിരിക്കേണ്ടിവരും.

Scroll To Top