Saturday December 03, 2016
Latest Updates

പ്രഭൂദേവയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിസ്സമ്മതിച്ച് നയന്‍താര

പ്രഭൂദേവയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിസ്സമ്മതിച്ച് നയന്‍താര

പ്രഭുദേവയുടെ നായികയായി അഭിനയിക്കുന്ന കാര്യം തനിക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്ന് നയന്‍താര. തിരക്കഥയുടെ ചര്‍ച്ചയ്ക്ക് എത്തിയ സംവിധായകനോടും നിര്‍മ്മാതാവിനോടുമാണ് നയന്‍താര ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്ന പ്രണയം വേര്‍പിരിഞ്ഞ ശേഷമാണ് പ്രഭുദേവയ്‌ക്കൊപ്പം അഭിനയിക്കേണ്ടെന്ന തീരുമാനം താരം കൈക്കൊണ്ടത്.

പ്രണയം തകര്‍ന്ന ശേഷം കുറച്ചു കാലം നയന്‍ താര സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ചിമ്പുവിന്റെ ഇത് നമ്മ ആള് എന്ന തമിഴ് ചിത്രത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്. ചിമ്പുവുമായും നയന്‍താരയ്ക്ക് ആദ്യം പ്രണയമുണ്ടായിരുന്നെങ്കിലും കൂടെ അഭിനയിക്കാന്‍ ബുദ്ധിമുട്ടില്ലെന്നാണ് നയന്‍ താരയുടെ നിലപാട്.

മലയാളത്തില്‍ സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ് റാസ്‌ക്കലിലും നയന്‍താര അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ഏറെ നാളുകള്‍ക്ക് ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഭാസ്‌കര്‍ ദ് റാസ്‌ക്കല്‍

Scroll To Top