Thursday December 08, 2016
Latest Updates

പ്രധാനമന്ത്രി നരേന്ദ്ര മോഡി വഡോദര എംപി സ്ഥാനം രാജി വയ്ക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡി വഡോദര എംപി സ്ഥാനം രാജി വയ്ക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വഡോദര എംപി സ്ഥാനം രാജി വയ്ക്കും. വഡോദരയില്‍ നിന്നും വാരണാസിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മോഡി വാരണാസി സീറ്റ് നിലനിര്‍ത്താന്‍ തീരുമാനിച്ചു. വാരണാസിയില്‍ നിന്ന് 3.37 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോഡി വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളായിരുന്നു മുഖ്യ എതിരാളി.

വഡോദരയില്‍ മോഡിക്ക് അഞ്ചര ലക്ഷം വോട്ടുകള്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. രണ്ട് സീറ്റുകളില്‍ ഒരേ സമയം വിജയിച്ചവര്‍ ഏതെങ്കിലും ഒരു സീറ്റ് രാജി വയ്‌ക്കേണ്ടതുണ്ട്. മോഡി വഡോദര സീറ്റ് രാജി വയ്ക്കാന്‍ തീരുമാനിച്ചതായി ബിജെപി ഗുജറാത്ത് ഘടകമാണ് വ്യക്തമാക്കിയത്.

മോഡി രാജി വയ്ക്കുന്ന ഒഴിവില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായിയായ അമിത് ഷാ വഡോദരയില്‍ മത്സരിച്ചേക്കും. എന്നാല്‍ അമിത് ഷായെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. ഇതില്‍ ഏത് സ്ഥാനം അമിത് ഷാ തെരഞ്ഞെടുക്കുമെന്ന് വ്യക്തമായിട്ടില്ല.

തെലുങ്കാനയില്‍ നിന്ന് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ലോക്‌സഭാംഗത്വം രാജി വച്ചിരുന്നു.

Scroll To Top