Thursday December 08, 2016
Latest Updates

പ്രധാനമന്ത്രി എന്‍ഡ കെന്നി അവിശ്വാസ പ്രമേയം അതിജീവിച്ചു

പ്രധാനമന്ത്രി എന്‍ഡ കെന്നി അവിശ്വാസ പ്രമേയം അതിജീവിച്ചു

ഡബ്ലിന്‍: പ്രധാനമന്ത്രി എന്‍ഡ കെന്നി അവിശ്വാസ പ്രമേയം അതിജീവിച്ചു. 55വോട്ടിനെതിരെ 86 വോട്ടുകള്‍ നേടിയാണ് കെന്നി വിജയിച്ചത്. ഇന്നലെയാണ്അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. മൂന്നു മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രമേയം വോട്ടിനിട്ടത്. സിന്‍ ഫിന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കൃഷി മന്ത്രി സൈമണ്‍ കൊവ്‌നെ സിന്‍ ഫിന്നെതിരെരൂക്ഷവിമര്‍ശനം ഉന്നയിച്ചു. സിന്‍ ഫിന്‍ നേതാക്കള്‍ സ്വയം കോടതി ചമഞ്ഞു നീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് സൈമണ്‍ കൊവ്‌നെ വിമര്‍ശിച്ചു. തങ്ങള്‍ മാത്രമാണ് ജനങ്ങളെ പ്രതിനിധീകരിക്കുന്നതെന്ന ചിന്തയാണ് സിന്‍ ഫിന്‍ നേതാക്കളെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ സിന്‍ ഫിന്നെതിരെ വിമര്‍ശനം ഉന്നയിച്ചത്. ലേബറിന്റെയും ഫിനഗേലിന്റെയും യോജിച്ച പ്രവര്‍ത്തനമാണ് രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തിയതെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. തനിക്ക് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. ഫിനഗേല്‍, ലേബര്‍ ഗവണ്‍മെന്റ് 2011ല്‍ അധികാരത്തില്‍ എത്തിയ ശേഷം ഐറിഷ് സമ്പദ്ഘടന യൂറോ സോണിലെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന സമ്പദ്ഘടനയായി മാറിയെന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ കാലാവധി തികയ്ക്കുന്നതിനു മുമ്പ് രാജി വച്ച് പുറത്ത് പോകുമെന്ന് പ്രതീക്ഷിക്കേണ്ടന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു. 2015 ല്‍ തെരഞ്ഞെടുപ്പ് നടത്തി, രാജ്യത്തെ അസ്ഥിരതയിലേക്ക് തള്ളിവിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എന്‍ഡ കെന്നി പറഞ്ഞു. 2016 ല്‍ മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ. അന്ന് ലേബര്‍, ഫിനഗേല്‍ മുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ തിരിച്ച് വരുമെന്നും കെന്നി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം സിന്‍ ഫിന്‍ നേതാക്കള്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു.

Scroll To Top