Sunday December 11, 2016
Latest Updates

പ്രധാനമന്ത്രിയോട് മകള്‍ രാജി ആവശ്യപ്പെട്ടിരുന്നതായി മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു

പ്രധാനമന്ത്രിയോട് മകള്‍ രാജി ആവശ്യപ്പെട്ടിരുന്നതായി മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു

മുംബൈ: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് അദ്ദേഹത്തിന്റെ മകള്‍ തന്നെ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന മന്ത്രിസഭാ യോഗ തീരുമാനം കീറി എറിയണമെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് മന്‍മോഹന്‍ സിംഗിന്റെ മകള്‍ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടത്. ‘ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍’ എന്ന പുസ്തകത്തിലാണ് ബാരുവിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് രണ്ടു പെണ്‍മക്കളാണുള്ളത്. എന്നാല്‍ ഇതില്‍ ആരാണ് രാജി ആവശ്യപ്പെട്ടതെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.

മന്ത്രിസഭാ യോഗ തീരുമാനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പത്രസമ്മേളനം വിളിച്ചതിന് പിന്നാലെ താന്‍ അദ്ദേഹത്തോടെ രാജിക്കാര്യം ആവശ്യപ്പെട്ടിരുന്നതായും അപ്പോള്‍ മകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് തനിക്ക് മെസേജ് അയച്ചിരുന്നതായി മന്‍മോഹന്‍ സിംഗ് വെളിപ്പെടുത്തിയതായി സഞ്ജയ് ബാരു പറഞ്ഞു. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ ഏത് മകളാണ് രാജി ആവശ്യപ്പെട്ടതെന്നു ബാരുവിനോടും മന്‍മോഹന സിംഗ് വെളിപ്പെടുത്തിയിട്ടുണ്ടാകില്ലെന്നാണ് സൂചന.

സോണിയ ഗാന്ധി അനുമതി നല്കിയതിനു ശേഷമാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയിരുന്നതെന്നും ബാരു പറഞ്ഞു. ഇതോടെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ച മന്ത്രിസഭാ തീരുമാനത്തിന്റെ പരോക്ഷ ഉത്തരവാദിത്വം സോണിയയ്ക്ക് തന്നെയാണെന്ന് സൂചിപ്പിക്കുകയായിരുന്നു ബാരു. കേന്ദ്ര സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ അടങ്ങുന്ന വെളിപ്പെടുത്തലുകളുമായി ബാരു നേരത്തെയും രംഗത്ത് വന്നിരുന്നു.

Scroll To Top