Saturday December 10, 2016
Latest Updates

പ്രധാനമന്ത്രിയെ അപമാനിക്കുന്ന കോളജ് മാഗസിന്‍: 5 പേര്‍ക്കെതിരെ കേസെടുത്തു; പ്രസ് ഉടമയും കുടുങ്ങും

പ്രധാനമന്ത്രിയെ അപമാനിക്കുന്ന കോളജ് മാഗസിന്‍: 5 പേര്‍ക്കെതിരെ കേസെടുത്തു; പ്രസ് ഉടമയും കുടുങ്ങും

തൃശൂര്‍: ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ നേതാക്കളുടെ പട്ടികയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കേസെടുത്തു. കുന്ദംകുളത്തെ സര്‍ക്കാര്‍ പോളിടെക്‌നിക്കിന്റെ കോളജ് മാഗസിനാണ് ക്രൂരന്മാരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പ്രസിദ്ധീകരിച്ച് പുലിവാല് പിടിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാഗസിന്‍ എഡിറ്റര്‍, മറ്റ് രണ്ടു സബ് എഡിറ്റര്‍മാര്‍, മാഗസിന്‍ അടിച്ച പ്രസ് ഉടമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

നൂറ്റി അമ്പത്തിമൂന്നാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്‌തേക്കും. സംഭവത്തില്‍ യുവമോര്‍ച്ച പരാതി നല്‍കിയിരുന്നു. ഹിറ്റ്‌ലര്‍, ബിന്‍ ലാദന്‍, അജ്മല്‍ കസബ്, കാട്ടുകള്ളന്‍ വീരപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് നരേന്ദ്ര മോഡിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. എസ്എഫ്‌ഐ നിയന്ത്രണത്തിലുള്ള കോളജ് യൂണിയനാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്.

Scroll To Top