Saturday December 10, 2016
Latest Updates

പ്രഥമ അയര്‍ലണ്ട് കുറവിലങ്ങാട് സംഗമം ഒക്ടോബര്‍ 11 ന്

പ്രഥമ അയര്‍ലണ്ട് കുറവിലങ്ങാട് സംഗമം ഒക്ടോബര്‍ 11 ന്

ഡബ്ലിന്‍:ഇന്ത്യയുടെ വത്തിക്കാന്‍, കിഴക്കിന്റെ ലൂര്‍ദ് തുടങ്ങിയ വിശേഷണങ്ങളാലും, വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളുടെ ജന്മനാട്, മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ കലാലയം, കേരള ക്രൈസ്തവസഭയുടെ ഈറ്റില്ലം തുടങ്ങി നിരവധി വിശേഷണങ്ങളാല്‍ ചരിത്രരേഖകളില്‍ ഇടംനേടിയ കുറവില്ലാത്ത നാടായ ചരിത്രത്തിന്റെയും പാരമ്പര്യങ്ങളുടെയും ഐതീഹ്യങ്ങളുടെയും സംഗമ ഭൂമിയായ കുറവിലങ്ങാടിന്റെ മണ്ണില്‍ നിന്നും കളത്തൂര്‍, കാളികാവ്, വെമ്പള്ളി, കുര്യനാട്, കാട്ടാമ്പാക്ക്, വാക്കാട്, ഇലയ്ക്കാട്, കാഞ്ഞിരത്താനം, മണ്ണയ്ക്കനാട്, തോട്ടുവ, കാപ്പുംതല, വയല തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്ന മലയാളികള്‍ ഒക്ടൊബര്‍ 11 ന് ഒത്തുചേരുന്നു.

ഒക്ടോബര്‍ 11 ശനിയാഴ്ച താല കിംഗ്‌സ്‌വുഡ് ഹാളില്‍ ഉച്ചയ്ക്ക് 2 മുതല്‍ ആരംഭിക്കുന്ന പ്രഥമ അയര്‍ലണ്ട് കുറവിലങ്ങാട് സംഗമത്തിലേയ്ക്ക് കുറവിലങ്ങാടിന്റെ മണ്ണില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയിരിക്കുന്ന ഏവരേയും സ്വാഗതം ചെയ്യുന്നു


കൂടുതല്‍ വിവരങ്ങള്‍ക്ക്
0873214964
0894527715
0879335792

Scroll To Top