Saturday December 03, 2016
Latest Updates

പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ട്രാഫിക് നിയമം ഇളവ് ചെയ്യാനാകില്ലെന്ന് ലിയോ വരദ്കര്‍

പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ട്രാഫിക് നിയമം ഇളവ് ചെയ്യാനാകില്ലെന്ന് ലിയോ വരദ്കര്‍

ഡബ്ലിന്‍: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ഗതാഗത നിയമത്തില്‍ പ്രത്യേക ഇളവ് നല്കാനാകില്ലെന്ന് ഗതാഗത മന്ത്രി ലിയോ വരദ്കര്‍. ട്രാഫിക് ഫൈന്‍ ചുമത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കും പെനാല്‍റ്റി പോയിന്റില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആവശ്യത്തോടെ പ്രതികരിക്കുകയായിരുന്നു ഗതാഗത മന്ത്രി. 

ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ വരുമാനക്കാര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പെനാല്‍റ്റി പോയിന്റില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന് ടിഡിമാര്‍ തന്നെയാണ് ആവശ്യപ്പെട്ടത്. നിസാരമായ ട്രാഫിക് നിയമ ലംഘനത്തിന് പോലും കൂടിയ തുക പിഴ ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കുറഞ്ഞ വരുമാനക്കാര്‍ എങ്ങനെ പിഴ അടയ്ക്കുമെന്നാണ് ടിഡിമാര്‍ ചോദിക്കുന്നത്‌

Scroll To Top