Tuesday December 06, 2016
Latest Updates

പ്രത്യേക അറിയിപ്പ്

പ്രത്യേക അറിയിപ്പ്

‘ഐറിഷ് മലയാളി’ ന്യൂസ് വെബ് സൈറ്റിന്റ്റെ നിലവിലുണ്ടായിരുന്ന സെര്‍വര്‍ കൂടുതല്‍ കാര്യക്ഷമമായ മറ്റൊരു സെര്‍വറിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായി ഐറിഷ് മലയാളിയുടെ സൈറ്റ് ഏതാനം മണിക്കൂറുകളിലേയ്ക്ക് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം നിലക്കുകയുണ്ടായി .പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടത് മൂലം വായനക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു .

പുതിയ സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു ദിവസങ്ങള്‍ക്കകം അയര്‍ലണ്ടില്‍ മാത്രമല്ല ,ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും നൂറുകണക്കിന് വായനക്കാര്‍ ‘ഐറിഷ് മലയാളി’ സന്ദര്‍ശിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു .വായനക്കാരുടെ എണ്ണം അവിചാരിതമായി വര്‍ദ്ധിച്ചതിനാലാണ് പുതിയ സെര്‍വറിലേയ്ക്ക് സൈറ്റ് മാറ്റേണ്ടി വന്നത് .

വെബ് സൈറ്റുകളുടെ കാര്യക്ഷമത അളക്കുന്ന അലക്‌സാ റാങ്കിംഗില്‍’ ഐറിഷ് മലയാളി’ ഇപ്പോള്‍ തന്നെ മുന്‍ നിരയില്‍ എത്തിക്കഴിഞ്ഞു .

ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ വൈവിധ്യമാര്‍ന്ന പംക്തികള്‍ ദിവസം തോറും ഐറിഷ് മലയാളിയില്‍ പ്രസിദ്ധികരിച്ച് തുടങ്ങും . ഇവയ്ക്കു നേതൃത്വം നല്‍കുന്നത് അയര്‍ലണ്ടിലും ,കേരളത്തിലും ഉള്ള പ്രഗത്ഭമതികളായ വ്യക്തികളാണ് .ഈ പംക്തികളിലൂടെ വായനക്കാരുമായി കൂടുതല്‍ സംവദിക്കാനുള്ള അവസരങ്ങള്‍ സൃഷ്ട്ടിക്കാനാണ് ഉദ്ദേശിക്കുന്നത് .ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ നാളെ മുതല്‍ ‘ഐറിഷ് മലയാളി’ പ്രസിദ്ധീകരിക്കുന്നതാണ് .

ഇത് അയര്‍ലണ്ടിലെ മലയാളികളുടെ സ്വന്തം ന്യൂസ് പോര്‍ട്ടലാണ് .ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന മുഖ വാചകം തന്നെ’ അയര്‍ലണ്ടിലെ മലയാളികളുടെ വിചാരവും സ്വരവും’ എന്നതാണ് .അത് അക്ഷരാര്‍ഥത്തില്‍ നടപ്പാവണം എന്നാണു ഞങ്ങളുടെ ആഗ്രഹം .

നിങ്ങള്‍ ഇതുവരെ തന്നുപോന്ന എല്ലാ സഹകരണങ്ങള്‍ക്കും അകൈതവമായ നന്ദി അറിയിക്കുന്നതിനൊപ്പം ഇനിയുള്ള പ്രയാണത്തിലും ‘ഐറിഷ് മലയാളിക്ക് ‘നിങ്ങളുടെ പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു കൊള്ളുന്നു

വിശ്വസ്ഥതാ പൂര്‍വ്വം

(ഐറിഷ് മലയാളി പത്രാധിപസമിതിക്കുവേണ്ടി )

റെജി സി ജേക്കബ് (എഡിറ്റര്‍ )

Scroll To Top