Sunday December 11, 2016
Latest Updates

പ്രതീക്ഷ തകര്‍ത്ത ‘ഒളിപ്പോര്’

പ്രതീക്ഷ തകര്‍ത്ത ‘ഒളിപ്പോര്’

ഒരു സിനിമ പരാജയപ്പെട്ടാല്‍ നായകനെയും അണിയറപ്രവര്‍ത്തകരെയും ഒരുപോലെ വിമര്‍ശിക്കാനാണ് ആസ്വാദനലോകം ശ്രമിക്കാറ്. എന്നാല്‍ സിനിമ പരാജയപ്പെട്ടതിന്റെ പേരില്‍ ആരാധകരോട് നേരിട്ട് മാപ്പുചോദിച്ച് മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍.

ഫഹദ് നായകനായ ‘ഒളിപ്പോരി’ന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ചിത്രം പരാജയമാകുമെന്ന് മനസിലാക്കിയപ്പോള്‍ പ്രേക്ഷകരോട് ക്ഷമ ചോദിക്കാനാണ് ഫഹദ് ആദ്യം ശ്രദ്ധിച്ചത്. എന്നാല്‍ തിരക്കഥാകൃത്തിനോ സംവിധായകനോ മോശമായി ഭവിക്കുന്നതൊന്നും തന്നെ ഫഹദ് പറഞ്ഞില്ല.

ഒരു നടന്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരസ്യപ്രകടനത്തിന് ഒരുങ്ങിയത്. ഈ ഏറ്റുപറച്ചില്‍ വലിയ തോതില്‍ സ്വീകരിക്കപ്പെടുകയാണ് ചെയ്തത്.

ഇപ്പോള്‍ നല്ല അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ശ്യാമപ്രസാദിന്റെ ‘ആര്‍ട്ടിസ്റ്റി’ലും ഫഹദാണ് നായകന്‍. ഇതിനോടകം തന്നെ മികച്ച ചിത്രം എന്ന നിരൂപക പ്രശംസ ‘ആര്‍ട്ടിസ്റ്റ’് നേടിക്കഴിഞ്ഞു.

Scroll To Top