Wednesday December 07, 2016
Latest Updates

പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ കസേര തെറിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ കസേര തെറിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വിജയം കൈവരിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേര തെറിക്കുമെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. ഉമ്മന്‍ചാണ്ടിയെ കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് ഹൈക്കമാന്‍ഡ് നല്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളില്‍ കൂടി 151 ലോകസഭ സീറ്റുകളാണുള്ളതു.

ഈ സീറ്റുകളില്‍ ഭൂരിപക്ഷവും നേടാനായില്ലെങ്കില്‍ അതാത് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മുഖ്യമന്ത്രിമാരെ മാറ്റി പകരം ആളെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്.  കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം കയ്യാളുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ഭരണ വീഴ്ചകള്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ തലയില കെട്ടി വച്ച് രക്ഷപെടാനുള്ള ശ്രമമാണോ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നടത്തുന്നത് എന്ന സംശയവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിമാര്‍ക്ക് ഈ മുന്നറിയിപ്പ് നല്കിയിരുന്നു.

കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും അത് തന്റെ ഉത്തരവാദിത്വമായിരിക്കുമെന്നു ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത് ഇതിനെ ചുവടു പിടിച്ചാണെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയെ കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ പതിനൊന്നു കോണ്‍ഗ്രസ് മുഖ്യന്‍മാര്‍ക്കും ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

Scroll To Top