Sunday December 04, 2016
Latest Updates

പ്രതീക്ഷിച്ച വളര്‍ച്ചയില്ല; അയര്‍ലണ്ട് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്നു

പ്രതീക്ഷിച്ച വളര്‍ച്ചയില്ല; അയര്‍ലണ്ട് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്നു

ഡബ്ലിന്‍: സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ അയര്‍ലണ്ട് സമ്പദ് വ്യവസ്ഥ കീഴോട്ട്. വ്യാഴാഴ്ച പുറത്ത് വന്ന കണക്കുകള്‍ പ്രകാരം സാമ്പത്തിക വളര്‍ച്ച നാലാം പാദത്തില്‍ 2.3 ശതമാനം താഴേയ്ക്ക് പോയി. കടപ്പത്ര വില്‍പ്പനയിലൂടെയും പുനരുദ്ധാരണ നടപടികളിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിനായി ശക്തമായ പ്രവര്‍ത്തനങ്ങളിലേക്കുള്ള തയാറെടുപ്പിലാണ് സാമ്പത്തികരംഗം

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെയും ഐഎംഎഫിന്റെയും ബെയ്ല്‍ഔട്ടിന് പുറമേ 2010 സെപ്തംബറിന് ശേഷം നടന്ന 10 വര്‍ഷത്തേക്കുള്ള ആദ്യ കടപ്പത്ര വിതരണം വഴി 1 ബില്യണ്‍ യൂറോ അയര്‍ലണ്ട് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അയര്‍ലണ്ടിലെ തൊഴില്‍ രംഗം ഉണരാതെ വന്നതിനെ തുടര്‍ന്ന് സമ്പദ് വളര്‍ച്ച വീണ്ടും കുറയുകയായിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിന് മുമ്പുള്ള മൂന്ന് മാസം ഇറക്കുമതി കൂടിയതും ഉപഭോക്തൃ ചെലവഴിക്കല്‍ കുറഞ്ഞതും വിനയായി. ഇതിലൂടെ സാമ്പത്തികരംഗം 0.3 ശതമാനമായി കുറയുകയും മൊത്തം കണക്കെടുക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച 0.2 ശതമാനമായ കുറയുമെന്ന് പ്രവചിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ കടക്കാരുടെ പട്ടികയിലുള്ള അയര്‍ലണ്ടിന് കടം പരിഹരിക്കാന്‍ തുടങ്ങണമെങ്കില്‍ പോലും ഇനിയും രണ്ട് ശതമാനം സാമ്പത്തിക വളര്‍ച്ച കൂടി വേണം.

മുഴുവന്‍ സാമ്പത്തിക വളര്‍ച്ച 0.3 ശതമാനമാകണമെങ്കില്‍ കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച വേണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്. 2013 ന്റെ നാലാം പാദത്തില്‍ വ്യക്തിഗത ഉപഭോഗം 0.6 ശതമാനമായികുറയുകയും കയറ്റുമതി 2.1 ശതമാനവും ഇറക്കുമതി 5.8 ശതമാനവും കൂടേണ്ടതുണ്ട്. അതേസമയം യൂറോപ്പിലെ സാമ്പത്തിക പരിസ്ഥിതിയില്‍ അയര്‍ലണ്ടിലെ കയറ്റുമതി വിഭാഗത്തിന് കാര്യമായ മികവ് കാട്ടാനാകുന്നില്ല .

ചുരുക്കത്തില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെയൊരു വളര്‍ച്ചയോ ,സാമ്പത്തിക കുതിപ്പോ പ്രത്യക്ഷമായോ പരോക്ഷമായോ രാജ്യത്തില്ലെന്ന കൃത്യമായ ധാരണയാണ് പുതിയ പഠനങ്ങള്‍ക്കുള്ളത്.

Scroll To Top