Wednesday December 07, 2016
Latest Updates

പ്രതിരോധ മേഖലയിലെ നൂറു ശതമാനം വിദേശ നിക്ഷേപം: ഇന്ത്യയിലേക്ക് കണ്ണുനട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍

പ്രതിരോധ മേഖലയിലെ നൂറു ശതമാനം വിദേശ നിക്ഷേപം: ഇന്ത്യയിലേക്ക് കണ്ണുനട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തില്‍ കണ്ണുനട്ട് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് പ്രഖ്യാപനം വന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും പ്രതിരോധ മേഖലയില ഇന്ത്യയുമായി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ മുന്നോടിയായി ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തും.

ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസാണ് ചര്‍ച്ചകള്‍ക്കായി ആദ്യം ഇന്ത്യയിലെത്തുക. 126 റാഫേയ്ല്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കുന്നതിനുള്ള കരാര്‍ നേടിയെടുക്കുക എന്നതാണ് ഫ്രാന്‍സിന്റെ ലക്ഷ്യം. 15 ബില്യന്‍ ഡോളറിന്റെ പ്രതിരോധ കരാറാണ് ഫ്രാന്‍സ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച ഇന്ത്യയില്‍ എത്തുന്ന ഫാബിയസ് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മറ്റൊരു പ്രമുഖ യൂറോപ്യന്‍ രാജ്യം ബ്രിട്ടനാണ്. ജൂലൈ ആദ്യ വാരം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗും ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണും ഇന്ത്യയില്‍ എത്തുന്നുണ്ട്. അമേരിക്കന്‍ സെനറ്റംഗം ജോണ്‍ മക്കെയ്ന്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തും.

Scroll To Top