Friday December 09, 2016
Latest Updates

പ്രതിഭകള്‍, വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

പ്രതിഭകള്‍, വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെയും കോര്‍ക്ക് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ മലയാളി മഹോത്സവത്തോടനുബന്ധിച്ച് പ്രതിഭാസംഗമം നടത്തി

ജൂനിയര്‍ സെര്‍റ്റ് ,സീനിയര്‍ സെര്‍റ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഷാരോണ്‍ സെബാസ്റ്റിയന്‍,അലന്‍ റോസ് സ്‌കറിയ ,അമൃതാ അഗസ്റ്റ്യന്‍ ,ആല്‍ബിന്‍ ബെന്നി ,നിമ തങ്കച്ചന്‍ ,ഐറിന്‍ സെബാസ്റ്റിയന്‍, ജിസ്‌ന ജോസ് എന്നിവരെ ചടങ്ങില്‍ വെച്ചു ആദരിച്ചു

ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് , വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ , സൗത്ത് ഡബ്ലിന്‍ ഡെപ്യൂട്ടി മേയര്‍ എയ്മണ്‍ ടഫി , ഐറിഷ് പാര്‍ലമെന്റംഗം ജോനാ ടഫി ,എന്നിവര്‍ മെമന്റോ നല്‍കി

വേള്‍ഡ് മലയാളി കൗണ്‍സില്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ അമ്പാസിഡര്‍ പ്രകീര്‍ത്തിച്ചു
പ്രൊവിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് ,ട്രഷറര്‍ തോമസ് മാത്യു .പ്രൊവിന്‍സ് പ്രസിഡണ്ട് ദീപു ശ്രീധര്‍ സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു wmc jovanwmc123
ജോണ്‍സണ്‍ ചക്കാലയ്ക്കല്‍, ബിജു പള്ളിക്കര, ഷൈബു കൊച്ചിന്‍, റെജി കുര്യന്‍, തോമസ് കളത്തിപ്പറമ്പില്‍, ജോര്‍ജ്ജ് അലക്‌സ് ചെമ്പിത്താനം, സുനില്‍ ഫ്രാന്‍സിസ്, ജോര്‍ജ്ജ് പുറപ്പന്താനം, നോബില്‍ ലൂക്കന്‍, മനോജ് ജേക്കബ്, ജോസ് കോലംകുഴി, റെജി കൊല്ലംപറമ്പില്‍, ബിജു മാടവന, ജിജി ജോണ്‍സണ്‍, സണ്ണി ഇളംകുളത്ത്, മാത്യു സെല്‍ബ്രിഡ്ജ്, പ്രിന്‍സ് റാത്തോത്ത്, ബിജോയ് പുല്ലുകാലായില്‍, റ്റോജോ ബ്ലാക്ക്‌റോക്ക്, സണ്ണി വൈക്കം, റോയി പേരയില്‍, ബെന്നി മൂലന്‍, അലക്‌സാണ്ടര്‍ മത്തായി, ജിജോ പീടികമല, അലക്‌സ് താല, ജോയിച്ചന്‍ ഒഴുകയില്‍, സുനില്‍ മുണ്ടുപാലയ്ക്കല്‍, ലിജോ അലക്‌സ്,എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്.

.

Scroll To Top