Sunday December 11, 2016
Latest Updates

പ്രതിഫല തര്‍ക്കം പരിഹരിച്ചു; വിന്‍ഡീസ് കൊച്ചി ഏകദിനം കളിക്കും

പ്രതിഫല തര്‍ക്കം പരിഹരിച്ചു; വിന്‍ഡീസ് കൊച്ചി ഏകദിനം കളിക്കും

കൊച്ചി: കൊച്ചി ഏകദിനത്തെച്ചൊല്ലി ഉണ്ടായ ആശയക്കുഴപ്പം പരിഹരിച്ചു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മിലുള്ള ഭിന്നതയാണ് വിന്‍ഡീസ് ടീം കളി ബഹിഷ്‌ക്കരിച്ചേക്കുമെന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണം. താരങ്ങളും ടീമും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതായും കൃത്യസമയത്ത് കളി നടക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിസി മാത്യു അറിയിച്ചു. ടീം ഒരു മണിക്ക് ഹോട്ടലില്‍ നിന്ന് പുറപ്പെടുമെന്നും കൃത്യസമയത്ത് കളി നടക്കുമെന്നും ടിസി മാത്യു അറിയിച്ചു.

നേരത്തെ താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചില കളിക്കാര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ബിസിസിഐയോട് ഖേദം പ്രകടിപ്പിക്കുന്നതായും വെസ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ടീം പിന്‍മാറിയിരുന്നെങ്കില്‍ അവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് വന്‍തുക നഷ്ടപരിഹാരം നല്‌കേണ്ടി വരുമായിരുന്നു. ഇത് സാമ്പത്തിക പ്രതിസന്ധിയിലായ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് വീണ്ടും തിരിച്ചടിയായേനെ.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയേഴ്‌സ് അസോസിയേഷനും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ കളിക്കാരുടെ വേതനം സംബന്ധിച്ച കരാര്‍ തയാറാക്കിയിരുന്നു. ഇതു കളിക്കാരോട് ആലോചിക്കാതെയുള്ള കരാറായിരുന്നുവെന്നും കരാര്‍ അംഗീകരിക്കില്ലെന്നും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റര്‍ ഡ്വെയിന്‍ ബ്രാവോ ഡബഌൂഐപിഎ പ്രസിഡന്റിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് താരങ്ങള്‍ കളിയില്‍ നിന്ന് പിന്‍മാറുമെന്നു ഭീഷണി മുഴക്കിയത്.

Scroll To Top