Wednesday December 07, 2016
Latest Updates

പ്രതിഫലം കൂട്ടി ചോദിച്ചു; ആഷിഖ് അബു ചിത്രത്തില്‍നിന്ന് മഞ്ജു വാര്യരെ ഒഴിവാക്കി

പ്രതിഫലം കൂട്ടി ചോദിച്ചു; ആഷിഖ് അബു ചിത്രത്തില്‍നിന്ന് മഞ്ജു വാര്യരെ ഒഴിവാക്കി

കൊച്ചി: ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തി സൂപ്പര്‍ ഹിറ്റ് തീര്‍ത്ത മഞ്ജു വാര്യരെ ആഷിഖ് അബു അടുത്ത ചിത്രത്തില്‍നിന്ന് നീക്കിയതായി സൂചന. ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഷിഖ് അബു ചിത്രത്തില്‍നിന്ന് മഞ്ജുവിനെ നീക്കിയത്.

നഷ്ടത്തില്‍ കൂപ്പുകുത്തി കഴിയുന്ന മലയാള സിനിമയില്‍ ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകള്‍ ഭീമമായ തുക നല്‍കി സാറ്റലൈറ്റ് അവകാശങ്ങള്‍ വാങ്ങിക്കുന്നില്ല. പുതിയ രീതിയനുസരിച്ച് തിയേറ്ററില്‍ റിലീസായി സിനിമ വിജയിച്ചാല്‍ മാത്രമെ സാറ്റലൈറ്റ് അവകാശം ടെലിവിഷന്‍ ചാനലുകള്‍ വാങ്ങിക്കുന്നുള്ളു. മഞ്ജു വാര്യരുടെ കാര്യത്തിലും ചാനലുകളുടെ നിലപാടില്‍ മാറ്റമില്ല.

മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന എന്നും എപ്പോഴും എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കത്തിലും നിര്‍മ്മാതാവുമായി കലഹിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലാണ്.

മഞ്ജുവിനെ വെച്ച് ആഷിഖ് അബു എടുക്കുന്ന ചിത്രത്തിന്റെ പേര് റാണി പത്മിനി എന്നാണ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മഞ്ജുവിനെ ആഷിഖ് ക്ഷണിച്ചത്. റീമാ കല്ലുങ്കലും റാണി പത്മിനിയില്‍ അഭിനയിക്കുന്നുണ്ട്.

Scroll To Top