Friday December 09, 2016
Latest Updates

പ്രതിപക്ഷ ബഹളത്തിനിടെ മാണി ബജറ്റ് വായിച്ചു; തലസ്ഥാനത്ത് സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

പ്രതിപക്ഷ ബഹളത്തിനിടെ മാണി ബജറ്റ് വായിച്ചു; തലസ്ഥാനത്ത് സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ധനമന്ത്രി കെഎം മാണി നിയമസഭയില്‍ ബജറ്റ് വായിച്ചു. ഇതോടെ ഇളകിമറിഞ്ഞ സഭയില്‍ പ്രതിപക്ഷം അക്രമണോത്സുകമായി. സ്പീക്കറുടെ ചേമ്പര്‍ പ്രതിപക്ഷാംഗങ്ങള്‍ തകര്‍ത്തു. സഭയില്‍ എംഎല്‍എമാര്‍ പരസ്പരം ഏറ്റുമുട്ടി. സഭ ചേരാതെയാണ് മാണി ബജറ്റ് നിയമസഭയില്‍ വായിച്ചത്. ബജറ്റ് അവതരിപ്പിച്ചതായി അംഗീകരിക്കണമെന്ന്് അദ്ദേഹം സഭയോട്് ആവശ്യപ്പെട്ടു. കേരളം ഇന്നേവരെ കാണാത്ത ഉദ്വേഗ ഭരിതമായ നിമിഷങ്ങളാണ് ഇന്ന് സഭയില്‍ അരങ്ങേറിയത്. ബജറ്റ് പൂര്‍ണമായും മാധ്യമങ്ഹള്‍ക്ക് മുന്നില്‍ വായിക്കുമെന്ന് മാണി അറിയിച്ചു. അതിനിടെ സഭയ്ക്ക് പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

സഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് ബജറ്റുമായി മാണി സഭയിലെത്തിയത്. ഇതോടെ നാടകീയമായ രംഗങ്ങള്‍ക്ക് സഭ സാക്ഷിയായി. എംഎല്‍എമാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വി ശിവന്‍കുട്ടി എംഎല്‍എ കുഴഞ്ഞുവീണു. വനിതാ അംഗങ്ങള്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. അതിനിടെ മാണി ബജറ്റ് അവതരിപ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഭരണ പക്ഷ എംഎല്‍എമാര്‍ സഭയില്‍ ലഡു വിതരണം ചെയ്തു.

jdfjd

പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് ബജറ്റ് അവതരിപ്പിക്കാന്‍ സാധാരണ പോലെ ഔദ്യോഗിക വസതിയില്‍ നിന്നു തന്നെ വരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കെഎം മാണിക്ക് ഇന്നലെ സഭയില്‍ തന്നെ തങ്ങേണ്ടിവന്നിരുന്നു. മാണിക്ക് കൂട്ടായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എംഎല്‍എമാരും സഭയ്ക്കകത്ത് തന്നെ തങ്ങാന്‍ തീരുമാനിച്ചു. പ്രതിപക്ഷ അംഗങ്ങളും ഇന്നലെ കഴിഞ്ഞത് സഭയ്ക്കകത്തായിരുന്നു.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ നിയമസഭാ വളയല്‍ സമരത്തിനായി തിരുവനന്തപുരം നഗരത്തിലേക്ക് പ്രതിഷേധക്കാരുടെ ഒഴുക്കായിരുന്നു. സുരക്ഷാ ചുമതലകള്‍ക്കായി 2500 പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. അഞ്ച് എസ്പിമാര്‍ക്കാണ് മേല്‍നോട്ട ചുമതല. എല്‍ഡിഎഫിന് പുറമെ ബിജെപിയുടെ യുവ സംഘടനയായ യുവമോര്‍ച്ചയും മാണിക്കെതിരെ സഭ വളയല്‍ സമരവുമായി രംഗത്തുണ്ട്.

 

Scroll To Top