Thursday December 08, 2016
Latest Updates

പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചേക്കും; രാഹുലിന്റെ ഉറക്കം ആയുധമാക്കി ബിജെപി

പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചേക്കും; രാഹുലിന്റെ ഉറക്കം ആയുധമാക്കി ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ലോകസഭ പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കും. ഘടകകക്ഷികളുടേത് ഉള്‍പ്പെടെ 60 എംപിമാരുടെ പിന്തുണ രേഖാമൂലം സ്പീക്കറെ അറിയിച്ചതിനെ തുടരര്‍ന്നാണ് പ്രതിപക്ഷ നേതൃ പദവിക്ക് സാഹചര്യമൊരുങ്ങുന്നത്. ക്യാപ്ടന്‍ അമീന്‍ ദര്‍ഫിന്‍ , മല്ലിക അര്‍ജ്ജുന ഖാര്‍ഗെ, ജ്യോതിരാതിദ്യ സിന്ധ്യ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ സ്പീക്കറെ സന്ദര്‍ശിച്ച് രേഖാമൂലം കത്തു നല്‍കിയിരുന്നു.

നേരത്തെ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു ബിജെപി. 60 എംപിമാരുടെ പിന്തുണ അറിയിച്ച സാഹചര്യത്തില്‍ ഇനി പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കാനാകില്ലെന്നാണ് സൂചന.

അതിനിടെ വിലക്കയറ്റ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉറങ്ങിയത് ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കി. സഭയില്‍ ഉറങ്ങുന്ന  രാഹുല്‍ഗാന്ധിയുടെ ചിത്രം പ്രചരിപ്പിച്ചു കൊണ്ടായിരുന്നു ബിജെപിയുടെ ആക്രമണം. എന്നാല്‍ രാഹുല്‍ മാത്രമല്ല ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ പലരും സഭയില്‍ ഉറങ്ങാറുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

Scroll To Top