Wednesday December 07, 2016
Latest Updates

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടാനാകില്ലെന്ന് സുപ്രീം കോടതി

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുതെന്ന് സുപ്രീം കോടതി. സഭയില്‍ ഭരണ മുന്നണിയുടെ ശബ്ദം മാത്രമല്ല ഉയരേണ്ടത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രണ്ട് ദിവസം മുമ്പാണ് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജാന്‍ ഔദ്യോഗികമായി അറിയിച്ചത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം അനുസരിച്ചായിരുന്നു നടപടി.

ലോക്‌സഭയില്‍ 55 അംഗങ്ങളുള്ള കക്ഷിക്ക് മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകൂ എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച തര്‍ക്കത്തില്‍ പരമോന്നത കോടതി നേരിട്ട ഇടപെട്ടത്.

Scroll To Top