Friday December 09, 2016
Latest Updates

പ്രതിദിന വ്യായാമം സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം

പ്രതിദിന വ്യായാമം സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം

സ്ത്രീകളില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന അസുഖമാണ് സ്തനാര്‍ബുദം. എന്നാല്‍ പതിവായി വ്യായാമം ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയുമെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം വ്യായാമം ചെയ്യുന്ന മധ്യവയസ് കഴിഞ്ഞ സ്ത്രീകളിലാണ് സ്തനാര്‍ബുദ സാധ്യത കുറയുന്നതായി കണ്ടെത്തിയത്. ദിവസേന അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നവരിലാണ് സ്തനാര്‍ബുദ സാധ്യത കുറഞ്ഞത്.

ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത 21 ശതമാനം കുറയുന്നതായി പഠനത്തില്‍ തെളിഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബനന്ധിച്ച് പഠനം നടത്തിയത്. ആര്‍ത്തവവിരാമമെത്തിയ 126,000 സ്ത്രീകളെ മൂന്ന് വര്‍ഷം പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അമിതവണ്ണമുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ അമിതവണ്ണം കുറഞ്ഞാല്‍ സ്തനാര്‍ബുദ സാധ്യതയും കുറയ്ക്കാനാകും. ഇക്കാര്യം കണക്കിലെടുത്ത് ദിവസേന കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമത്തിനായി ചെലവഴിക്കണമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക മുന്നറിയിപ്പ് നല്‍കി.

Scroll To Top